തുറമുഖ വഴി കണ്ടെയ്നർ നീക്കത്തിൽ വർധന

ദോഹ: ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കുകൾ പ്രകാരം ഖത്തറിലെ തുറമുഖങ്ങൾ വഴിയുള്ള കണ്ടെയ്നർ ട്രാൻഷിപ്മെൻറ് വ്യാപ്തിയിൽ വൻ വർധന രേഖപ്പെടുത്തി. മുൻവർഷത്തെ കണക്കുകളെ അപേക്ഷിച്ച് 67 ശതമാനം വർധനവാണ് ചരക്കുനീക്കത്തിലുണ്ടായിരിക്കുന്നത്. 2021ലെ ആദ്യ ഒമ്പത് മാസത്തിൽ രാജ്യത്തെ മൂന്ന് തുറമുഖങ്ങളിലായി ചരക്കുനീക്കത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയതായും മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

ജനുവരി മുതൽ സെപ്റ്റംബർ വരെ 11 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ് ഹമദ് തുറമുഖം, റുവൈസ്​ തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലെത്തിയത്. ഇതിൽ 12 ലക്ഷം ടൺ ജനറൽ കാർഗോ, 2.43 ലക്ഷം ടൺ കാലികൾ, 4.5 ലക്ഷം ടൺ കെട്ടിടനിർമാണ സാധനങ്ങൾ, 56,205 യൂനിറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുമെന്നും മവാനി ഖത്തർ അറിയിച്ചു. ഹമദ് തുറമുഖം, റുവൈസ്​ തുറമുഖം, ദോഹ തുറമുഖം എന്നിവ വഴി ജനറൽ കാർഗോ, കെട്ടിടനിർമാണ സാധനങ്ങൾ, കപ്പലുകൾ എന്നീ വിഭാഗങ്ങളിലായി യഥാക്രമം 20, 22, ആറ്​ ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബറിൽ ജനറൽ കാർഗോ വിഭാഗത്തിൽ 1,143,88 ടൺ ചരക്കാണ് തുറമുഖങ്ങൾ വഴി ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ ഹാൻഡ്​ലിങ്​, കെട്ടിടനിർമാണ സാമഗ്രികൾ എന്നിവയിൽ ഏഴ്​ ശതമാനവും 15 ശതമാനവും വർധന രേഖപ്പെടുത്തിയതായും മവാനി ഖത്തർ വ്യക്തമാക്കി.

ജനറൽ കാർഗോ, കെട്ടിടനിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുകളുടെ അളവിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - Increase in container movement through port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.