ദോഹ: സാഭിമാനം@75 എന്ന പേരിൽ ഇൻകാസ് ഖത്തർ- ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും ബിജു ജോൺ സംസാരിച്ചു. കുട്ടികളുടെ സാംസ്കാരിക പരിപാടികളും സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരവും ശ്രദ്ധേയമായി.
എ.ഐ.സി.സി സെക്രട്ടറി വി.പി. മോഹനൻ വിഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷ്റഫ് വടകര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് സി.വി സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ സമീർ ഏറാമല, വിപിൻ മേപ്പയൂർ, കരിം നടക്കൽ, ആഷിക് അഹമ്മദ്, പ്രദീപ് കൊയിലാണ്ടി, ബഷീർ നന്മണ്ട, കെ.ടി.കെ. അബ്ദുല്ല, ആരിഫ് പയന്തോങ്, ജില്ല നേതാക്കളായ ബാബു നമ്പിയത്ത്, ഷെഫീഖ് കുയിമ്പിൽ, മുഹമ്മദലി വാണിമേൽ, അസീസ് പുറായിൽ, സിദ്ദിഖ് സി.ടി, ബഷീർ മേപ്പയൂർ, ഗഫൂർ ബാലുശ്ശേരി, ശശി ഓർക്കാട്ടേരി, ഹരീഷ് കുമാർ, നദീം മാനാർ, മണ്ഡലം കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, അംശുലാൽ പൊന്നാറത്ത്, ഖത്തർ ഇൻകാസ് സ്ഥാപക നേതാവ് കെ കെ ഉസ്മാൻ എന്നിവർ നാട്ടിൽ നിന്നും വിഡിയോ കോൺഫറൻസിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു.
കള്‍ചറല്‍ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം
ദോഹ: കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന് ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയാണ് ഇന്ത്യയുടെ മഹത്ത്വമെന്നും വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് നമ്മുടെ രാജ്യമെന്നും അത് കാത്തുസൂക്ഷിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി നിലകൊള്ളാന്‍ കഴിയണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൾചറല്‍ ഫോറം ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ ആമുഖ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ അമന് ഫര്ഹാന്, ആയിഷ ഹന, ജേക്കബ് ജോസഫ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സിജി റിസോഴ്സ് പേര്സൻ ഫൈസല്‍ അബൂബക്കര്‍ ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല ആക്ടിങ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റസിഖ് എന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ല സെക്രട്ടറി ഹാരിസ് പുതുക്കൂല്‍, ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ലകമ്മിറ്റിയംഗങ്ങളായ റബീഅ് സമാന്, ഷാനില്‍ അബ്ദുല്ല, മുഹ്സിന് ഓമശ്ശേരി, സൈനുദ്ദിന്‍ നാദാപുരം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.