'ഇന്ത്യ @75 ഫ്രീഡം ക്വിസ്​': ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു

ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനഘോഷ പരിപാടികളുടെ ഭാഗമായി ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ @75 ഫ്രീഡം ക്വിസ്​' ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പുമായി സഹകരിച്ച്​ നടത്തുന്ന ഓൺലൈൻ ക്വിസ്​ മത്സരത്തിലെ ഒന്നു​ മുതൽ അഞ്ചു വരെ ചോദ്യങ്ങൾ അടങ്ങിയ ആദ്യ ഘട്ടത്തിലെ വിജയികളെയാണ്​ പ്രഖ്യാപിച്ചത്​.

ഓരോ ചോദ്യത്തിനും രണ്ട്​ പേരെയാണ്​ വിജയികളായി തെരഞ്ഞെടുത്തത്​. 'ഗൾഫ്​ മാധ്യമം' ഖത്തർ ഫേസ്​ബുക്കിൽ നൽകിയ ലിങ്ക്​ വഴി മത്സരത്തിൽ പ​ങ്കെടുത്ത്​ ശരിയുത്തരം നൽകിയവരിൽനിന്നാണ്​ ഓരോ ദിവസവും വിജയികളെ കണ്ടെത്തിയത്​. മത്സരം ആഗസ്​റ്റ്​ 29 വരെ തുടരും.

ഓരോ ദിവസവും അഞ്ഞൂറിലേറെ പേരാണ്​ പ​ങ്കെടുക്കുന്നത്​. വിജയികളെ ഗൾഫ്​ മാധ്യമം ഓഫിസിൽ നിന്നും നേരിട്ട്​ അറിയിക്കും​.

Tags:    
News Summary - ‘India @ 75 Freedom Quiz’: Winners of the first phase announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.