ദോഹ: ഖത്തറിലെ ലുലു ഹൈപർമാർക്കറ്റ് ശാഖകളിൽ 'ഇന്ത്യ ഫെസ്റ്റ് 2021'നു തുടക്കമായി. ഇന്ത്യയുടെ തനത് ഭക്ഷ്യവിഭവങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, വസ്ത്രശേഖരം എന്നിവയുടെ വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് മേള. 72ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ജനുവരി 31വരെ നീളും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രണ്ടു പതിറ്റാണ്ടായി സംഘടിപ്പിച്ചു വരുന്ന മേളയാണ് ഇന്ത്യ ഫെസ്റ്റ്. സമ്പന്നമായതും ഗുണമേന്മ നിറഞ്ഞതുമായ ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുടെയും വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും പ്രദർശനമാണിത്.
േട്രഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ടി.പി.സി.ഐ), അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി ദ ഇന്ത്യൻ സിൽക് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യ ഫെസ്റ്റ്.
ഗറാഫയിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, എംബസിയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ലുലു മാനേജ്മെൻറ് അംഗങ്ങൾ, വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ഇന്ത്യൻ കമ്യൂണിറ്റി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യ ഫെസ്റ്റ് ഇന്ത്യയുടെ തനത് സംസ്കാരത്തിെൻറയും വൈവിധ്യത്തിെൻറയും നേർപതിപ്പാണെന്ന് ഡോ. ദീപക് മിത്തൽ പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030നോടനുബന്ധിച്ച് ഖത്തറിെൻറ ഭക്ഷ്യ സുരക്ഷക്ക് ശക്തി പകരുന്നതാണ് മേള. സ്ഥിരം ഇന്ത്യൻ ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങൾക്കുപരി കശ്മീരിൽനിന്നുള്ള ഏറ്റവും മികച്ച കുങ്കുമം ഉൾപ്പെടെയുള്ളവ ഇന്ത്യ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽത്തരം പട്ടുകൾ, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, ഖത്തരികൾക്കും ഇന്ത്യക്കാർക്കുമിടയിൽ പ്രശസ്തമായ മാങ്ങ ഇനങ്ങൾ, ബസ്മതി അരി തുടങ്ങിയവയും ഉണ്ടെന്ന് ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഇന്ത്യൻ സിൽക് ആൻഡ് എത്നിക് വെയർ ഫെസ്റ്റിവൽ 2021െൻറ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിെൻറ ഭാര്യ അൽപ്നാ മിത്തൽ നിർവഹിച്ചു. ജനുവരി 29 വരെ നീളുന്ന ൈബ ടു ഗെറ്റ് വൺ പ്രമോഷനും ലുലുവിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.