ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ ഇന്ത്യ കപ്പ് ബാഡ്മിന്റൺ പോരാട്ടങ്ങൾ സമാപിച്ചു. അൽ മെഷാഫിലെ ബീറ്റ കേംബ്രിജ് സ്കൂൾ കോർട്ടിൽ നടന്ന രണ്ടാമത് ഇന്ത്യ കപ്പ് ബാഡ്മിന്റണിൽ ഖത്തറിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ മാറ്റുരച്ചു. കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസവും മുൻ ഓൾ ഇംഗ്ലണ്ട് ജേതാവുമായ പ്രകാശ് പദുകോണും ഇന്ത്യൻ അംബാസഡർ വിപുലും മുഖ്യാതിഥിയായി. ഒക്ടോബർ എട്ടിന് തുടങ്ങി 12 വരെ നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ 500ലധികം താരങ്ങൾ 33 കാറ്റഗറികളിലായി മാറ്റുരച്ചു.
പുരുഷ സിംഗ്ൾസിൽ അർജുൻ ഷിൻഡെ ജേതാവായി. ഫൈനലിൽ ഇമ്മാനുവൽ എമി ജോസഫിനെയാണ് തോൽപിച്ചത്. പുരുഷ ഡബ്ൾസിൽ അക്ഷയ് -ഷിജാസ് സഖ്യം ജേതാക്കളായി. എൻഡി റൊജാക്- ജേക്കബ് തോമസ് ടീമിനെയാണ് ഇവർ തോൽപിച്ചത്. അണ്ടർ 17 പെൺകുട്ടികളിൽ അനുശ്രീ ഷൈനും, അണ്ടർ 17 ആൺകുട്ടികളിൽ പ്രിഥവ് ശ്യാം ഗോപനും ജേതാക്കളായി. ജൂനിയർ അണ്ടർ ഒമ്പത് വിഭാഗത്തിൽ ആദം നൗജാസ് ജേതാവായി.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ ചടങ്ങിൽ സംസാരിച്ചു. ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ടൂർണമെന്റ് സംഘാടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.