ദോ​ഹ: ഇ​ന്ത്യ- ഖ​ത്ത​ർ ബ​ന്ധം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്​​തി​പ്പെ​ട്ട​താ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ. ന​യ​ത​ന്ത്രം, വാ​ണി​ജ്യം, വ്യാ​പാ​രം, സാം​സ്കാ​രി​കം ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ബ​ന്ധ​വും ശ​ക്​​തി​പ്പെ​ട്ട​താ​യി ​എം​ബ​സി ആ​സ്ഥാ​ന​ത്ത്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ത്യ -ഖ​ത്ത​ർ ബ​ന്ധ​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ജോ.​ക​മീ​ഷ​ൻ യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച​ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ ന​ട​ക്കും. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യും ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യി. വി​വി​ധ മ​​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​​ദ്യോ​ഗ​സ്ഥ​രും നി​ക്ഷേ​പ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​ടെ​യും ച​ർ​ച്ച ന​ട​ക്കും. സു​ര​ക്ഷ, പ്ര​തി​രോ​ധം, വി​ദ്യാ​ഭ്യാ​സം, സാം​സ്കാ​രി​കം, വ്യാ​പാ​രം, വി​നോ​ദ സ​ഞ്ചാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി.

ഇ​ന്ത്യ​യും, ഖ​ത്ത​റും ത​മ്മി​ലെ ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി മേ​ഖ​ല​ക​ളി​ലും നേ​ട്ട​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10 മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ഒ​മ്പ​ത്​ മാ​സ​ത്തെ ക​ണ​ക്കു​പ്ര​കാ​രം വ്യാ​പാ​ര മേ​ഖ​ല​യി​ൽ 1030 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ട​പാ​ട് ന​ട​ന്നു. അ​തി​ൽ 900 കോ​ടി ഡോ​ള​ർ ഖ​ത്ത​റി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​യാ​യി​രു​ന്നു. പെ​​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​ക ഇ​റ​ക്കു​മ​തി​യാ​ണ് ഏ​റെ​യും. 130 കോ​ടി ഡോ​ള​ർ വ​രെ ഇ​ന്ത്യ​യി​ൽ നി​ന്നും ഖ​ത്ത​ർ ഇ​റ​ക്കു​മ​തി ചെ​യ്തു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ തി​രി​ച്ച​ടി​ക്കി​ട​യി​ലും ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ്യാ​പാ​ര-​വാ​ണി​ജ്യ പ​ങ്കാ​ളി​ത്തം ശ​ക്​​തി​പ്പെ​ട്ടു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നാ​ണ്​ ശ്ര​മം. ഇ​തി​നു പു​റ​മെ നി​ക്ഷേ​പ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ടു​ന്നു.

ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു. 35 പു​തി​യ ക​മ്പ​നി കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ആ​കെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 150 ആ​യി. ഖ​ത്ത​ർ ഫ്രീ​സോ​ൺ അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ 35 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

ഖ​ത്ത​റി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള നി​ക്ഷേ​പ​വും വ​ർ​ധി​ച്ചു. 2020 മാ​ർ​ച്ച്​ മു​ത​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഇ​ത്ത​രം നി​ക്ഷേ​പം അ​ഞ്ചു മ​ട​ങ്ങാ​യി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ​ർ​ധി​ച്ച നി​ക്ഷേ​പ- സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. വ്യാ​പാ​ര-​വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നാ​യി വ​ർ​ക്കി​ങ്​ ഗ്രൂ​പ്​ ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ഖ​ത്ത​റി​ന്‍റെ സാ​സ്കാ​രി​ക ആ​ഘോ​ഷ​മാ​യ മി​ഡി​​ൽ​ഈ​സ്റ്റ്​ നോ​ർ​ത്​ ആ​ഫ്രി​ക്ക ആ​ൻ​ഡ് സൗ​ത്​ ഏ​ഷ്യ (മെ​നാ​സ) പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യും ഭാ​ഗ​മാ​വും. 'പാ​സേ​ജ്​ ടു ​ഇ​ന്ത്യ'​എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​പാ​ടി ഒ​രു​ക്കും -അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നൊ​പ്പം

ഏ​ഴ​ര ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി മാ​റി​യ ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നും സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ കൂ​ടി സ​ഹാ​യ​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.​ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ളും മ​റ്റു​മാ​യി എം​ബ​സി സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 60,000 പാ​സ്​​പോ​ർ​ട്ട് അ​നു​വ​ദി​ച്ചു. ​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 27,000 അ​റ്റ​സ്​​റ്റേ​ഷ​ൻ സ​ർ​വി​സ്​ പൂ​ർ​ത്തി​യാ​ക്കി. 10,000 ത്തോ​ളം പൊ​ലീ​സ്​ ക്ലി​യ​റ​ന്‍സ്​ സ​ർ​വി​സു​ക​ളും ന​ൽ​കി. കോ​വി​ഡ്​ കാ​ല​ത്ത്​ പ​ല​സേ​വ​ന​ങ്ങ​ളും മ​ന്ദ​ഗ​തി​യി​ലാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ​​കോ​വി​ഡ്​ പൂ​ർ​വ​കാ​ല​ത്തെ പോ​ലെ സ​ജീ​വ​മാ​യി​രു​ന്നു. ഇ​നി ഈ ​വ​ർ​ഷം കൂ​ടു​ത​ൽ മി​ക​വോ​ടെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​വും.

ഐ.​സി.​ബി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്​ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ കൂ​ടു​ത​ൽ ​കോ​ൺ​സു​ലാ​ർ കാ​മ്പു​ക​ളും പ്ര​തി​മാ​സ​ങ്ങ​ളി​ലെ ഓ​പ​ൺ ഹൗ​സു​ക​ളും പ്ര​വാ​സി​ക​ൾ​ക്ക്​ ഉ​പ​കാ​ര​മാ​യി. എം​ബ​സി സേ​വ​ന​ങ്ങ​ൾ വി​ര​ൽ തു​മ്പി​ലെ​ത്തു​ന്ന 'ഇ​ന്ത്യ ഇ​ൻ ഖ​ത്ത​ർ'​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്​ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ൾ​ക്കും, ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഖ​ത്ത​റി​ലെ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ഈ ​ആ​പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പു​റ​മെ, പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​ത കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി '4495 3500'എ​ന്ന ന​മ്പ​റി​ൽ ഹെ​ൽ​പ്​ ലൈ​ൻ സേ​വ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ​ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച്​ സ​ഹാ​യം തേ​ടാം. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ സേ​വ​നം ല​ഭ്യ​മാ​വും. എം​ബ​സി വെ​ബ്​​സൈ​റ്റ്​ വ​ഴി (https://www.indianembassyqatar.gov.in/ ) മൊ​ബൈ​ൽ ചാ​റ്റ്​ ഫീ​ച്ച​റും ല​ഭ്യ​മാ​ണ്. അ​ടി​യ​ന്ത​ര സേ​വ​നം ഉ​റ​പ്പാ​ക്കാ​നാ​യി എ​മ​ർ​ജ​ൻ​സി ​അ​പോ​യ്​​മെ​ന്‍റ്​ സ​ർ​വി​സി​നും പ്ര​വാ​സി​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. 20,000ത്തോ​ളം പേ​ർ ക​ഴി​ഞ്ഞ വ​ർ​ഷം അ​ടി​യ​ന്ത​ര സേ​വ​നം ഉ​പ​യോ​ഗി​ച്ചു. കോ​വി​ഡ്​ കാ​ല​ത്ത്​ ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യാ​യി​രു​ന്നു സേ​വ​നം. ഓ​ൺ​​ലൈ​നാ​യും അ​​ല്ലാ​തെ​യും ന​ട​ക്കു​ന്ന ഓ​പ​ൺ ഹൗ​സ്​ സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ ഫ​ല​പ്ര​ദ​മാ​വു​ന്നു. ക​ഴി​ഞ്ഞാ​യാ​ഴ്ച മാ​ത്രം ന​ട​ന്ന ഓ​പ​ൺ ഹൗ​സി​ൽ 250ഓ​ളം പ​രാ​തി​ ല​ഭി​ച്ചു. അ​വ​യി​ൽ പ​ര​മാ​വ​ധി കേ​സു​ക​ളി​ൽ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞു.

ഇ​ന്ത്യ​ൻ ക​മ്യു​ണി​റ്റി വെ​ൽ​ഫ​യ​ർ ഫ​ണ്ട്​ വ​ഴി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നും, കേ​സ്​ ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 18 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചു. ഇ​ത് ആ​യി​ര​ത്തി​ലേ​റെ പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി - അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Tags:    
News Summary - India-Qatar strengthen cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.