ദോഹ: അണ്ടർ 17 ഏഷ്യൻ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ കൗമാരക്കാർക്ക് ഖത്തറിനെതിരെ തകർപ്പൻ ജയം. സൗഹൃദ മത്സരത്തിനായി ദോഹയിലെത്തിയ ഇന്ത്യൻ ടീം ചൊവ്വാഴ്ച രാത്രിയിൽ ആസ്പയർ അകാദമിയിൽ നടന്ന മത്സരത്തിലാണ് കരുത്തരായ ഖത്തറിനെ 3-0ത്തിന് തോൽപിച്ചത്. രണ്ടു സൗഹൃദ മത്സരങ്ങൾക്കായാണ് ടീം ഖത്തറിലെത്തിയത്.
കളിയുടെ പത്താം മിനിറ്റിൽ റിക്കി ഹൊബാം, 34ാം മിനിറ്റിൽ ശാഷ്വത് പൻവർ, 90ാം മിനിറ്റിൽ കുറോ സിങ് തിങ്ജുവാം എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഖത്തറിനോട് 3-1ന് തോറ്റതിന്റെ ക്ഷീണത്തിലിറങ്ങിയ ടീം രണ്ടാം അങ്കത്തിൽ തോൽവിയുടെ കണക്കു തീർത്തു.
സ്വന്തം പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും ലഭിച്ച ബാക്പാസ് സ്വീകരിക്കുന്നതിൽ ഖത്തർ ഗോൾകീപ്പർ സിയാദ് ഷുഐബിന് പിഴച്ച അവസരം മുതലെടുത്തായിരുന്നു ഇന്ത്യ ആദ്യ ഗോൾ കുറിച്ചത്. ഇൻഡയറക്ട് ഫ്രീകിക്ക് റിക്കി വലയിലേക്ക് ഗതിമാറ്റി ഗോൾ നേടി. ലീഗിന്റെ ആനുകൂല്യത്തിൽ കൂടുതൽ ആക്രമണം നടത്തിയായിരുന്നു ആതിഥേയരായ എതിരാളികൾക്കെതിരെ മുൻതൂക്കം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.