ദോഹ: ഖത്തറിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന തൊഴിൽപ്രശ്നങ്ങളും കോൺസുലാറുമായി ബന്ധപ്പെട്ട വിഷയങ്ങളും കേൾക്കാനും പരിഹരിക്കാനുമായി ഇന്ത്യൻ അംബാസഡറുടെ നേതൃത്വത്തിൽ ഓപൺഹൗസ് നടത്തുന്നു. 24ന് വ്യാഴാഴ്ച ഉച്ച മൂന്നു മുതൽ അഞ്ചു വരെയാണ് ഇന്ത്യൻ സ്ഥാനപതിയുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് നടത്തുന്നത്. പങ്കെടുക്കുന്നവർ labour.doha@mea.gov.in എന്ന ഇ മെയിൽ വഴി നേരേത്ത രജിസ്റ്റർ ചെയ്യണം.
എംബസിയിൽ നേരിട്ട് ഹാജരായും, 50411241 ഫോൺനമ്പർ വഴിയും, സൂം പ്ലാറ്റ് ഫോമിലൂടെയും (മീറ്റിങ് ഐ.ഡി 830 1392 4063, പാസ്കോഡ് 121600) ഓപൺ ഹൗസിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.