ദോഹ: ഖത്തറിലെ മാമ്പഴ പ്രേമികൾക്ക് വ്യാഴാഴ്ച മുതൽ പത്തു ദിനം സൂഖ് വാഖിഫിൽ മധുരമൂറും മാമ്പഴക്കാലം. ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും സഹകരണത്തോടെയാണ് ‘അൽ ഹംബ എക്സിബിഷൻ’ സൂഖ് വാഖിഫ് സംഘടിപ്പിക്കുന്നത്. സൂഖിലെ ഈസ്റ്റേൺ സ്ക്വയറിൽ വൈകുന്നേരം 4.30ന് മാമ്പഴ മേള ഉദ്ഘാടന ചെയ്യും. വ്യാഴം മുതൽ ജൂൺ എട്ടു വരെ ദിവസവും വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനവും വിൽപനവയും. രാജാപുരി, മൽഗോവ, നീലം, അൽഫോൺസോ, കേസർ, ബദാമി, മല്ലിക, ഇമാം പസന്ദ്, കാലപാഡി, തോടാപുരി, സെന്തൂരം തുടങ്ങിയ വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് മേളയിലുള്ളത്. മാമ്പഴങ്ങൾക്കു പുറമെ, മാങ്ങയിൽ നിർമിച്ച ജാമുകൾ, അച്ചാറുകൾ, കേക്ക്, ക്രീം, മധുരപലഹാരങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.