ദോഹ: ഖത്തറിെൻറ സ്വദേശിവത്കരണത്തിൽ നിർണായക പങ്കാളിത്തമായി തൊഴിൽ മന്ത്രാലയത്തിെൻറ പ്രത്യേക തൊഴിൽ നവീകരണ പദ്ധതി. ഇതുവഴി സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾ നേതൃപദവികളിലേക്ക് എത്തിയതായി മന്ത്രാലയം വക്താവ് ഖലിദ് ഹുസൈൻ അബ്ദുല്ല പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ മാത്രം 337 സ്വദേശികളാണ് സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പ്രധാന പദവികളിലേക്ക് നിയമിക്കപ്പെട്ടത്. ബിരുദപഠനശേഷം സ്വദേശികൾ സ്വകാര്യ മേഖലയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെടുകയാെണന്നും തൊഴിൽ മന്ത്രാലയത്തിെൻറ പരിശീലന പദ്ധതി വഴി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേതൃപദവികളിൽ ഇവരെത്തുന്നുണ്ടെന്നും ഖാലിദ് ഹുസൈൻ അബ്ദുല്ല വ്യക്തമാക്കി. സ്വകാര്യമേഖലയിൽ ജോലി ലഭിക്കുന്നതിന് ബിരുദപഠനം മതിയെന്നും തൊഴിലിെൻറ സ്വഭാവമനുസരിച്ച് ആറു മാസം മുതൽ രണ്ടു വർഷം വരെയുള്ള ജോബ് ഓറിയേൻറഷൻ േപ്രാഗ്രാമുകളാണുള്ളതെന്നും ഖാലിദ് ഹുസൈൻ അബ്ദുല്ല വ്യക്തമാക്കി. ഖത്തർ ടി.വി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയിലെ നേതൃപദവികളിലെത്തുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് ഓറിയേൻറഷൻ പ്രോഗ്രാമുകളുടെ ലക്ഷ്യം. പൊതു മേഖലയിൽ സർവകലാശാല ബിരുദധാരികൾക്ക് തൊഴിൽ ലഭിക്കുമെന്നും എന്നാൽ, നേതൃപദവികളിലെത്തുന്നതിന് അവർ കാത്തിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വകാര്യ മേഖലയിൽ സാഹചര്യം വ്യത്യസ്തമാണെന്നും ജോബ് ഓറിയേൻറഷൻ േപ്രാഗ്രാം പൂർത്തിയാകുന്നതോടെ തുടക്കത്തിൽ തന്നെ ഇവിടെ പ്രധാന പദവികളിലെത്താൻ സാധിക്കുമെന്നും വിശദീകരിച്ചു. വിവിധ കമ്പനികളുമായി സഹകരിച്ച് ദേശീയ എംപ്ലേയ്മെൻറ് പ്ലാറ്റ്ഫോമായ കവാദെർ വഴി തൊഴിലന്വേഷകരായ ഖത്തരികൾക്ക് വ്യത്യസ്ത തൊഴിലവസരങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ആദ്യപാദത്തിൽ വ്യത്യസ്ത കമ്പനികളിലായി 337 സ്വദേശികളാണ് നേതൃപദവികളിലെത്തിയത്. ഇതിൽ കൂടുതലും ധനകാര്യ, ഇൻഷുറൻസ് മേഖലകളിലാണ്, 177 പേർ. വ്യവസായ മേഖലയിൽ 51 സ്വദേശികളാണ് പുതിയ പദവികളിലെത്തിയത്. സ്വദേശികളായ തൊഴിലന്വേഷകർക്ക് കൂടുതൽ ജോലി അവസരങ്ങൾ മുന്നോട്ടു വെക്കുന്നതിെൻറ ഭാഗമായി പരമാവധി സ്വകാര്യ കമ്പനികളെ സമീപിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് ഖാലിദ് അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.