ദോഹ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇൻറിഗോ എയര്‍ലൈന്‍സിെൻറ ദോഹ–കോഴിക്കോട് സര്‍വ്വീസ് ജൂലൈ 20 മുതല്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. ഇതിെൻറ ഭാഗമായി ആകർഷമായ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 399 റിയാല്‍ മുതലുള്ള ഉദ്ഘാടന ഓഫറാണ് ഇൻറിഗോ പ്രഖ്യാപിച്ചത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്നാമെത്ത ഇന്ത്യന്‍ കമ്പനിയാണ് ഇൻറിഗോ. പുലര്‍ച്ചെ 3.45 ന് ദോഹയില്‍ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും. ഇൻറിഗോയുടെ ഉദ്ഘാടന ഓഫര്‍ 399 റിയാലാണ് ടിക്കറ്റ് നിരക്ക്.
ദോഹ ചെന്നൈ വിമാനസര്‍വ്വീസുമായി ബന്ധിപ്പിച്ചാണ് ഇൻറിഗോ കോഴിക്കോട്ടേക്കുള്ള സര്‍വ്വീസിനൊരുങ്ങുന്നത് .ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ 2 45 ന് ദോഹയിലെത്തുന്ന വിമാനമാണ് 3 45 ന് കോഴിക്കോട്ടേക്ക് പുറപ്പെടുക . കോഴിക്കോട്ട് നിന്ന് ഉച്ചക്ക് 1 30 ന് ദോഹയിലെത്തുന്ന വിമാനം ഇവിടെനിന്ന് 2 30 ന് ചെന്നൈയിലേക്ക് തിരിക്കും . മെയ് അഞ്ചിന് ഡെല്‍ഹി മുംബൈ റൂട്ടുകളിലേക്ക് ആരംഭിക്കുന്ന സര്‍വ്വീസുകളോടെയാണ് ഇൻറിഗോയുടെ ദോഹ ഓപ്പറേഷന് തുടക്കമാവുക . ഉടന്‍ തന്നെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടി സര്‍വ്വീസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.