ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ മെഴുകുതിരി തെളിച്ച് ആദരാഞ്ജലിയർപ്പിക്കുന്നു
ദോഹ: പ്രിയപ്പെട്ട നേതാവിന്റെ ഓർമകൾക്കുമുന്നിൽ പ്രണാമമർപ്പിച്ച് ഖത്തറിലെ മലയാളി സമൂഹം. വ്യാഴാഴ്ച രാത്രിയിൽ ഐ.സി.സി അശോക ഹാളിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ ജനകീയ ഭരണാധികാരിയുടെ ഇടപെടലുകളും പ്രവർത്തനങ്ങളും പങ്കുവെച്ച് പ്രവാസലോകം ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.
അന്ത്യയാത്രയുടെ അവസാന ഭാഗങ്ങൾ ഐ.സി.സി അശോക ഹാളിലെ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ പങ്കെടുത്ത എല്ലാവരും മെഴുകിതിരി തെളിച്ച് എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ച്, ജനകീയ നേതാവിന് കണ്ഠമിടറുന്ന മുദ്രാവാക്യങ്ങളോടെ വിടനൽകി. ഖത്തർ മുൻ ഉപ പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യയുടെ അനുശോചനം സന്ദേശ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. മികച്ച രാഷ്ട്രീയക്കാരനും ഭരണാധികാരിയും ആയിരുന്നു ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ജനനായകന് ആദരാഞ്ജലി അർപ്പിച്ച് സംസാരിച്ചു. എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഉമ്മൻ ചാണ്ടിയുടെ പേരിൽ നൽകുമെന്ന് ഹൈദർ ചുങ്കത്തറ പ്രഖ്യാപിച്ചു.
പ്രവാസി ഭാരതി സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, നോർക്ക ഡയറക്ടർ ജെ.കെ. മേനോൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, സീനിയർ കമ്യൂണിറ്റി ലീഡർ കെ.എസ്. പ്രസാദ്, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, സമന്വയം ഖത്തർ പ്രസിഡന്റ് രവീന്ദ്രപ്രസാദ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുലൈമാൻ മദനി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം ശശിധർ ഹെബ്ബാൽ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ വി.എസ്. നാരായണൻ, സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ പെരുമ്പടപ്പ്, കേരള ബിസിനസ് ഫോറം വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ, ഇൻകാസ് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ.എസ്.സി.എ പ്രസിഡന്റ് വി.എ. ഗോപിനാഥ്, ഐ.എം.സി.സി സെക്രട്ടറി ജാബിർ, യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, കൾചറൽ ഫോറം സെക്രട്ടറി എ.ആർ. അബ്ദുൽ ഗഫൂർ, തൃശൂർ ജില്ല സൗഹൃദ വേദി സെക്രട്ടറി ഷറഫുദ്ദീൻ, ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് കുമ്പിടി, എസ്.എം.സി.എ പ്രസിഡന്റ് മനോജ് മാത്യു, ഐ.സി.സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കൽ, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം അരുൺ കുമാർ തുടങ്ങി വിവിധ സംഘടന പ്രതിനിധികളും ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. ജോപ്പച്ചൻ തെക്കേകൂറ്റ് സമാപന പ്രസംഗം നടത്തി.
സിദ്ദീഖ് പുറായിൽ, പ്രദീപ് പിള്ള, എബ്രഹാം ജോസഫ്, കെ.വി. ബോബൻ, വി.എസ്. അബ്ദുൽ റഹ്മാൻ, സി.എ. അബ്ദുൽ മജീദ്, സർജിത്ത് കെ.വി, ഷിബു സുകുമാരൻ, ഷിജു കുര്യാക്കോസ്, അഷ്റഫ് നന്നമുക്ക്, ഷാഹുൽ ഹമീദ്, ജിഷ ജോർജ് തുടങ്ങി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല ഭാരവാഹികളും ചടങ്ങിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.