കുവൈത്ത് സിറ്റി: കടലോര വിനോദകേന്ദ്രങ്ങളിൽ ആഭ്യന്തര മന്ത്രാലയം പരിശോധന കാമ്പയിൻ നടത്തി.
ചില ഭാഗങ്ങളിൽ ചെറുബോട്ടുകളുടെ ആധിക്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ജല മോട്ടോർബൈക്കുകൾ തെറ്റായ രീതിയിലും അലക്ഷ്യമായും ഓടിക്കുന്നത് കടലിൽ പോകുന്നവർക്ക് അപകടഭീഷണി ഉയർത്തുന്നുവെന്ന പരാതിയുണ്ട്. നിരവധി അപകടങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജെറ്റ്സ്കൈ സർവിസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.