ദോഹ: ഖത്തറിലെ ഫുട്ബാൾ പ്രേമികളിൽ കളിയാവേശം പകർന്ന് ഫിഫ ഇന്റർകോണ്ടിനെന്റൽ ട്രോഫിയുടെ പ്രദർശനം. ബുധനാഴ്ച 974 സ്റ്റേഡിയത്തിൽ തെക്കനമേരിക്കൻ ജേതാക്കളായ ബോട്ടഫോഗോയും കോൺകകാഫ് ജേതാക്കളായ പചൂകയും തമ്മിലെ മത്സരത്തോടെ കിക്കോഫ് കുറിച്ച ടൂർണമെന്റിന്റെ ജേതാക്കൾക്കുള്ള ട്രോഫി വ്യാഴാഴ്ച വൈകുന്നേരം ലുസൈലിലെ പ്ലെയ്സ് വെൻഡോം മാളിൽ പ്രദർശനത്തിനെത്തി. ആരാധകർക്ക് നേരിട്ട് കാണാനും ഫോട്ടോ പകർത്താനുമുള്ള സൗകര്യങ്ങളോടെയായിരുന്നു ട്രോഫി പ്രദർശിപ്പിച്ചത്. വൈകുന്നേരം ആറിന് തുടങ്ങിയ പ്രദർശനം രാത്രി 10 മണിവരെ നീണ്ടുനിന്നു. ശനിയാഴ്ചത്തെ ചലഞ്ചർ കപ്പ് മത്സര വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫിയും ഡിസംബർ 18ന് റയൽമഡ്രിഡ് മത്സരിക്കുന്ന ഫൈനലിലെ ജേതാക്കൾക്കുള്ള ട്രോഫിയുമാണ് പ്രദർശനത്തിനെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.