പ​രി​സ്ഥി​തി പ്ര​മേ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക​ലോ​ത്സ​വം

20 മു​ത​ൽ 25 വ​രെ എ​ക്‌​സ്‌​പോ വേ​ദി​യി​ൽ

ദോ​ഹ: ‘പ​രി​സ്ഥി​തി​യും സു​സ്ഥി​ര​ത​യും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​ഞ്ചാ​മ​ത് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ക​ലോ​ത്സ​വം ന​വം​ബ​ർ 20 മു​ത​ൽ 25 വ​രെ ദോ​ഹ എ​ക്‌​സ്‌​പോ വേ​ദി​യി​ൽ ന​ട​ക്കും. അ​ൽ ബി​ദ്ദ പാ​ർ​ക്കി​ൽ എ​ക്‌​സ്‌​പോ​യു​ടെ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ ക്യു.​ഐ.​എ.​എ​ഫ് ന​ട​ക്കു​ന്ന​ത്.ചി​ത്ര-​ശി​ൽ​പ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, യൂ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്ട് എ​ക്‌​സി​ബി​ഷ​ൻ, ഖ​ത്ത​ർ ക​ൾ​ച​റ​ൽ ടൂ​ർ, ആ​ർ​ട്ട് പാ​ന​ൽ ടോ​ക്ക് ഷോ, ​ആ​ർ​ട്ട് കോ​ൺ​ഫ​റ​ൻ​സ്, മാ​സ്റ്റ​ർ ക്ലാ​സു​ക​ൾ, ക്രി​യേ​റ്റി​വ് ആ​ർ​ട്ട് തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ 12 ഇ​നം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മേ​ള​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ശി​ൽ​പ​ശാ​ല​ക​ൾ, ത​ത്സ​മ​യ ചി​ത്ര​ര​ച​ന, സു​സ്ഥി​ര​വും ക​ലാ​പ​ര​വു​മാ​യ ഫാ​ഷ​ൻ ഷോ, ​സാം​സ്‌​കാ​രി​ക സം​ഗീ​ത സാ​യാ​ഹ്നം, അ​വാ​ർ​ഡ് നൈ​റ്റ് എ​ന്നി​വ​യും ക​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ക്യു.​ഐ.​എ.​എ​ഫ് കേ​വ​ലം ക​ലോ​ത്സ​വ​മ​ല്ലെ​ന്നും ഗാ​ല​റി​ക​ൾ​ക്കൊ​പ്പം 65ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300ല​ധി​കം ക​ലാ​കാ​ര​ന്മാ​രെ​ത്തു​മ്പോ​ൾ ഇ​തൊ​രു സാം​സ്കാ​രി​ക സം​ഗ​മ​മാ​യി മാ​റു​മെ​ന്നും ക​ലോ​ത്സ​വ മേ​ധാ​വി​യും ദി ​മാ​പ്‌​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ഥാ​പ​ക​യു​മാ​യ ര​ശ്മി അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ ഖ​ത്ത​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തു​ല്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ക​ല​ക്ക് ഒ​പ്പ​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ, നി​ർ​മി​ത​ബു​ദ്ധി, ക​ള​ർ തെ​റ​പ്പി, ഓ​ഡി​യോ-​വി​ഡി​യോ ഡോ​ക്യു​മെ​ന്റ​റി, ഡി​ജി​റ്റ​ർ ആ​ർ​ട്ട് തു​ട​ങ്ങി എ​ട്ടോ​ളം വി​ഷ​യ​ങ്ങ​ളി​ൽ എ​ട്ട് സെ​ഷ​നു​ക​ൾ ഫെ​സ്റ്റി​വ​ലി​ന്റെ മാ​സ്റ്റ​ർ ക്ലാ​സ് ഹൈ​ലൈ​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.സു​സ്ഥി​ര​ത​യും പാ​രി​സ്ഥി​തി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും വി​ഷ​യ​മാ​കു​ന്ന ക​ലാ പാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ളും പ്ര​ഫ​ഷ​ന​ലു​ക​ളും പ​ങ്കെ​ടു​ക്കും.ക​ഴി​ഞ്ഞ വ​ർ​ഷം ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ക​ലോ​ത്സ​വ​ത്തി​ൽ 65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 300ല​ധി​കം ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - International Art Festival on Environment Theme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.