ദോഹ: ഖത്തറിലെ ഇന്ത്യൻ നിക്ഷേപവും ഇന്ത്യയിലെ ഖത്തരി നിക്ഷേപവും നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും ഇനിയും അത് തുടരണമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ഒബ്സെർവർ റിസർച് ഫൗണ്ടേഷനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച 'റെയ്സിന ഡയലോഗി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. കൽക്കരി പ്ലാൻറിൽനിന്നും വാതക പ്ലാൻറിലേക്ക് മാറാനുള്ള കമ്പനിയുടെ തീരുമാനം പ്രത്യാശയോടെയാണ് നോക്കിക്കാണുന്നത്. 2030ഓടെ കൽക്കരിരഹിത കമ്പനിയായി അത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിെൻറ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആണിക്കല്ലായ പ്രകൃതിവാതകം ഉപയോഗിക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിെൻറ ആഘാതം കുറക്കാൻ കഴിയുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സാധിക്കുന്നുവെന്നും പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രതിസന്ധികൾ നീക്കുന്നതിന് വൻ നടപടികളാണ് ഖത്തർ സ്വീകരിച്ചുവരുന്നത്. പാരിസ് കരാറിെൻറ അടിസ്ഥാനത്തില്‍ 2016ല്‍ പ്രാബല്യത്തില്‍ വന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയും കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയിലും ഖത്തർ സജീവമാണ്. സൗരോർജംപോലെയുള്ള പുനരുപയോഗിക്കാൻ കഴിയുന്ന ഉൗർജേസ്രാതസ്സുകളുടെ ഉപയോഗവും ഈയടിസ്ഥാനത്തിൽ ഖത്തർ വർധിപ്പിക്കുന്നുണ്ട്. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുമായും അതോറിറ്റികളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.
2017ലെ പാരിസ് കരാർ, 2005ലെ ക്യോട്ടോ േപ്രാട്ടോകോൾ, 1996ലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എൻ കൺവെൻഷൻ എന്നിവ നടപ്പാക്കിയ പ്രഥമ രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. 2012ൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട 18ാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചതും ഖത്തറായിരുന്നു. ആഗോള കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ പ്രധാന നാഴികക്കല്ലായിരുന്നു അന്നത്തെ ദോഹ സമ്മേളനം.
ഗതാഗത മേഖലയിൽ കംപ്രസഡ് നാച്വറൽ ഗ്യാസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയും ഖത്തർ നടപ്പാക്കുന്നുണ്ട്. പൊതു ഗതാഗത മേഖലയിൽ സമാന്തര ഇന്ധനമായി സി.എൻ.ജിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര വിമാനത്താവള സമിതിയുടെ കാർബൺ അക്രഡിറ്റേഷൻ േപ്രാഗ്രാമിെൻറ ഭാഗമായുള്ള ലെവൽ മൂന്ന് ഒപ്റ്റിമൈസേഷൻ പദവി ലഭിക്കുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമാകാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് സാധിച്ചതും കാലാവസ്ഥ വ്യതിയാന മേഖലയിലെ പ്രവർത്തനങ്ങളിൽ പ്രധാന ചുവടുവെപ്പാണ്. പുനരുൽപാദന ഉൗർജ മേഖലയിൽ സൗരോർജ വൈദ്യുതി പദ്ധതിയും കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള ഖത്തറിെൻറ ശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ്.
ഇലക്ട്രിക് ബസുകളുടെ അവതരണവും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് കാരണമാകും. കൂടാതെ, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറക്കുന്നതിനായുള്ള അൽ ശഹീൻ ഓയിൽ ഫീൽഡ് ഗ്യാസ് റിക്കവറി ആൻഡ് യൂട്ടിലൈസേഷൻ പദ്ധതിയും (2007), ദി ജെട്ടി ബോയിൽ-ഓഫ് ഗ്യാസ് റിക്കവറി സംവിധാനവും (2014) ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പദ്ധതികളായാണ് അറിയപ്പെടുന്നത്. ഇൻറർനാഷനൽ റിന്യൂവബിൾ എനർജി ഏജൻസിയിൽ അംഗമായ ഖത്തർ, ഗ്ലോ ബൽ ഗ്രീൻ േഗ്രാത്ത് ഇൻസ്റ്റിറ്റ്യൂട്ടിെൻറ സ്ഥാപകാംഗംകൂടിയാണ്.
കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിച്ച രാജ്യങ്ങളുടെ വികസനത്തിനായി ഖത്തർ സാമ്പത്തിക സഹായം നൽകുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിച്ച ചെറിയ രാജ്യങ്ങൾക്കും ദ്വീപുകൾക്കുമായി 100 മില്യൺ ഡോളറിെൻറ സഹായധനമാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വാഗ്ദാനം ചെയ്തതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിൽ 10ലധികം രാജ്യങ്ങളിൽ യൂറോപ്യൻ പങ്കാളികളുമായി സഹകരിച്ച് പുതിയ ഹരിത വൈദ്യുതി പ്ലാൻറുകൾ ആരംഭിക്കുന്നതിനും ഖത്തർ നിക്ഷേപം നടത്തിയിട്ടുണ്ട്. കാറ്റ്, സൗരോർജം എന്നിവയിലാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. തെക്കേ അമേരിക്കയിലും ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ നിക്ഷേപമുണ്ട്.
ഖത്തറിൽ നടക്കാനിരിക്കുന്ന 2022ലെ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.