ദോഹ: ഇന്ത്യൻ സ്പോർട്സ് സെൻറർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ തമിഴർ സംഘം ജേതാക്കളായി. ഖത്തർ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വോളിക് അലി ഇൻറർ നാഷനലുമായി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ഖത്തർ തമിഴർ സംഘം ട്രോഫി കരസ്ഥമാക്കിയത്.
ജേതാക്കളായ ഖത്തർ തമിഴർ സംഘത്തിന് അലി ഇൻറർ നാഷനൽ അസി. ഡയറക്ടർ മാജീദ് അലി അൽ മൽക്കി ട്രോഫിയും മെഡലുകളും നൽകി.
റണ്ണറപ്പായ വോളിക് അലി ഇൻറർ നാഷനൽ ടീമിന് ഇന്ത്യൻ സ്പോർട്സ് സെൻറർ കോഓഡിനേറ്റിങ് ഓഫിസർ ക്യാപ്റ്റൻ അറ്റ്ല മോഹൻ ട്രോഫിയും, മെഡലുകളും നൽകി.
മികച്ച പ്രകടനം കാഴ്ചെവച്ച മോസ്റ്റ് വാല്വബിൾ പ്ലയർട്രോഫി ഖത്തർ തമിഴർ സംഘത്തിലെ നിബിൻ സെൽവരാജിന് റേഡിയോ മലയാളം ക്യു.എഫ്.എം നെറ്റ് വർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ ട്രോഫി നൽകി.
സമാപനചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോ . ദീപക് മിത്തൽ ഉദ്ഘാടനംചെയ്തു.
കായികമികവിനെകുറിച്ച് ഖത്തറിനും ഇന്ത്യക്കും ഒരേകാഴ്ച്ചപ്പാടാണുള്ളതെന്ന് അംബാസിഡർ പറഞ്ഞു. ഖത്തർ വോളിബോൾ അസോസിയേഷൻെറ ഉപഹാരം ഖത്തർ വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി യൂസഫ് അഹമദ് കാനൂവും ടെക്നിക്കൽ ഡയറക്ടർ ഹുസൈൻ ഇമാം അലിയും ചേർന്ന് ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലിനും, ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസിനും നൽകി. ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ അഡ്വവൈസറി കൗൺസിൽ ചെയർമാൻ കെ. മുഹമ്മദ് ഈസ സ്വാഗതം പറഞ്ഞു.
ഇന്ത്യൻ സ്പോർട്സ് സെൻറർ കോഓഡിനേറ്റിങ് ഓഫിസർ ക്യാപ്റ്റൻ അറ്റ്ല മോഹൻ ഖത്തർ വോളിബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി യൂസുഫ് അഹ്മദ് കാനൂ. ഖത്തർ വോളി അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ ഹുസൈൻ ഇമാം അലി, അലി ഇൻറർ നാഷനൽ അസി. ഡയറക്ടർ മാജിദ് അലി അൽ മൽക്കി, ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് എന്നിവർ സംസാരിച്ചു.
മികച്ച പ്രകടനങ്ങൾക്ക് പുരസ്കാരം നേടിയവർ:
അബിനാസ് (ബെസ്റ്റ് അറ്റാക്കർ-വോളിക് അലി ഇൻറർ നാഷനൽ ), അജ്മൽ (ബെസ്റ്റ് ബ്ലോക്കർ - വോളിക് അലി ഇൻറർ നാഷനൽ ), സർജാൻ (ബെസ്റ്റ് സെറ്റർ -ഖത്തർ തമിഴർ സംഘം), അർലൻറ് (ബെസ്റ്റ് ലിബെറോ -ഖത്തർ തമിഴർ സംഘം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.