ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് ആസ്വാദകര്ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.എമ്മും ചേര്‍ന്നൊരുക്കിയ ഇശല്‍ നിലാവ് സീസണ് 2 ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി. തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളുടെ അവതരണം ഇശല്‍ നിലാവ് സീസണ്-2 വിനെ ശ്രദ്ധേയമാക്കി.
മലയാളത്തിന്റെ പ്രിയ കവി പി.ടി. അബ്ദുറഹിമാന്റെ ഓര്മ ദിവസത്തെ അന്വര്‍ഥമാക്കി അദ്ദേഹത്തിന്റെ മാനവ മൈത്രിയുടെ സന്ദേശ പ്രധാനമായ അനശ്വര ഗാനം എല്ലാ ഗായകരും ചേര്ന്നവതരിപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നല്കിയ എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി.എം. കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ മെലഡിയും ആകർഷകമായി.
മാപ്പിളപ്പാട്ട് ഗായകന് ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത, മൈഥിലി എന്നിവരാണ് പാട്ടുപാടിയത്.
റേഡിയോ സുനോ ആര്.ജെകളായ ഷാഫി, നിസ, ആശിയ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. മീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റുമാരായ സുബൈര്‍ പന്തീരാങ്കാവ്, നസീമ വലിയപറമ്പില്‍, അമീന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.