അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ ആക്രമണം :കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ

ദോഹ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്​തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്​.

അന്താരാഷ്​ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഫലസ്​തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമായിരിക്കുന്നു. ഫലസ്​തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരു മാറ്റവുമില്ല. ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങളും 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രവുമുൾപ്പെടെയുള്ള ഫലസ്​തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അൽ അഖ്സ പള്ളിയിൽ പ്രാർഥനയിലായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേലി അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾക്കെതിരെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനിയും രംഗത്തെത്തി.

അൽ അഖ്സ പള്ളിയുടെ അങ്കണത്തിൽ ആരാധനാ കർമങ്ങളിലായിരുന്ന വിശ്വാസികൾക്കെതിരെ നടത്തിയ ക്രൂരമായ ആക്രമങ്ങളെ അപലപിക്കുകയാണ്​.ഫലസ്​തീൻ ജനതയുടെയും വിശുദ്ധ ഗേഹത്തിെൻറയും സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്​ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ശൈഖ് മുഹമ്മദ് അബ്​ദുറഹ്മാൻ ആൽഥാനി ട്വീറ്റ് ചെയ്തു.

അൽ അഖ്​സ പള്ളിയിൽ നടന്ന ഇസ്രായേൽ അതിക്രമത്തെ ഗൾഫ്​ രാജ്യങ്ങൾ അപലപിച്ചു. ഇസ്രായേലുമായി ഗൾഫ്​ രാജ്യങ്ങൾ സഹകരണം പ്രഖ്യാപിച്ചശേഷം ആദ്യമായാണ്​ ഇസ്രയേലിനെതിരെ ഗൾഫിൽ നിന്ന്​ ശബ്​ദമുയരുന്നത്​. അൽ അഖ്​സയിലെ അതിക്രമം ആശങ്കാജനകമാണെന്ന്​ യു.എ.ഇ മന്ത്രി ഖലീഫ ഷഹീൻ അൽമരാർ പറഞ്ഞു.

ഇസ്രായേൽ അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കരുത്​. അന്താരാഷ്ട്ര നിയമ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്​.- ഫലസ്തീൻ ജനതക്ക്​ അവരുടെ മതാനുഷ്​ടാനങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ട്​. ഇത്​ സമാധാനത്തിനും സുസ്​ഥിരതക്കും ഭീഷണിയാണ്​. ആക്രമണത്തി​െൻറ ഉത്തരവാദിത്വം ഇസ്രായേൽ അധികൃതർ ഏറ്റെടുക്കണം. സംഘർഷത്തിലേക്ക്​ നയിക്കുന്ന എല്ലാ ആക്രമണങ്ങളും നടപടികളും അവസാനിപ്പിക്കമെന്നും മന്ത്രി ഷഹീൻ അൽമരാർ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.