അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ ആക്രമണം :കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ
text_fieldsദോഹ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഫലസ്തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമായിരിക്കുന്നു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരു മാറ്റവുമില്ല. ഫലസ്തീനികളുടെ മതപരമായ അവകാശങ്ങളും 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രവുമുൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അൽ അഖ്സ പള്ളിയിൽ പ്രാർഥനയിലായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേലി അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾക്കെതിരെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും രംഗത്തെത്തി.
അൽ അഖ്സ പള്ളിയുടെ അങ്കണത്തിൽ ആരാധനാ കർമങ്ങളിലായിരുന്ന വിശ്വാസികൾക്കെതിരെ നടത്തിയ ക്രൂരമായ ആക്രമങ്ങളെ അപലപിക്കുകയാണ്.ഫലസ്തീൻ ജനതയുടെയും വിശുദ്ധ ഗേഹത്തിെൻറയും സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി ട്വീറ്റ് ചെയ്തു.
അൽ അഖ്സ പള്ളിയിൽ നടന്ന ഇസ്രായേൽ അതിക്രമത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. ഇസ്രായേലുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഇസ്രയേലിനെതിരെ ഗൾഫിൽ നിന്ന് ശബ്ദമുയരുന്നത്. അൽ അഖ്സയിലെ അതിക്രമം ആശങ്കാജനകമാണെന്ന് യു.എ.ഇ മന്ത്രി ഖലീഫ ഷഹീൻ അൽമരാർ പറഞ്ഞു.
ഇസ്രായേൽ അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കരുത്. അന്താരാഷ്ട്ര നിയമ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്.- ഫലസ്തീൻ ജനതക്ക് അവരുടെ മതാനുഷ്ടാനങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ട്. ഇത് സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്വം ഇസ്രായേൽ അധികൃതർ ഏറ്റെടുക്കണം. സംഘർഷത്തിലേക്ക് നയിക്കുന്ന എല്ലാ ആക്രമണങ്ങളും നടപടികളും അവസാനിപ്പിക്കമെന്നും മന്ത്രി ഷഹീൻ അൽമരാർ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.