ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ലോക കേരള സഭാംഗം ജലീൽ കാവിലിനെ ആദരിച്ചു. മൂന്നുപതിറ്റാണ്ടായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന ജലീൽ കാവിൽ ജീവകാരുണ്യ സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളിൽ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
ഡോം ഖത്തറിന്റെ തുടക്കകാലം തൊട്ട് അദ്ദേഹം കൂടെയുണ്ട്. സംഘടനയുടെ ഉപദേശക സമിതിയംഗമാണ്. രണ്ടാം തവണയാണ് ലോക കേരള സഭാംഗമാകുന്നത്. ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജലീലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മുഖ്യ ഉപദേഷ്ടാവ് മഷ്ഹൂദ് തിരുത്തിയാട് പ്രശസ്തി പത്രം കൈമാറി. തേടി വരുന്ന ഓരോ അംഗീകാരങ്ങളും പ്രവർത്തന പഥത്തിൽ കൂടുതൽ ഉത്തരവാദിത്തവും സൂക്ഷ്മതയും ജാഗ്രതയും കൈക്കൊള്ളാൻ പ്രേരിപ്പിക്കുന്നതാണെന്ന് അദ്ദേഹം നന്ദി ഭാഷണത്തിൽ പറഞ്ഞു. ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.