ജാമിർ അറബ്​ കപ്പ്​ ട്രോഫിക്കൊപ്പം

ഫുട്​ബാളിെൻറ ആഗോള അംബാസഡറായി ജാമിർ

ദോഹ: കണ്ടതും അനുഭവിച്ചതുമെല്ലാം സ്വപ്​നമോ ​അതോ യാഥാർഥ്യമോ എന്ന ഞെട്ടലിലാണ്​ മലപ്പുറം ആനക്കയം സ്വദേശി ജാമിർ. ഫിഫ അറബ്​ കപ്പ്​ പോരാട്ടങ്ങൾക്ക്​ ഖത്തറിൽ പന്തുരുളുന്നതിനിടെ കഴിഞ്ഞയാഴ്​ചയിലെ അഞ്ചു ദിവസങ്ങളിൽ ലോകകപ്പിെൻറ മണ്ണിൽ വി.വി.ഐ.പിയായിരുന്നു ഈ മലയാളി. രണ്ടു വട്ടം ലോകകിരീടത്തിൽ മുത്തമിട്ട ബ്രസീൽ ഇതിഹാസം കഫുവിനും, ഇഷ്​ടതാരങ്ങളായ സാമുവൽ ഏറ്റു, ടിം കാഹിൽ എന്നിവർക്കൊപ്പം ഡിന്നർ, ലോകകപ്പനായി ഖത്തർ നിർമിച്ച സ്​റ്റേഡിയങ്ങളിൽ സന്ദർശനം, ഉദ്​ഘാടന മത്സരം നടന്ന അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ ഫാൻ ലീഡർ ഗ്രൂപ്പിെൻറ ഭാഗമായി കളികാണാൻ അവസരം, ഖത്തർ ചാനലുകളുമായി അഭിമുഖം, ഫിഫയുടെയും സുപ്രീം കമ്മിറ്റിയുടെയും ഉന്നതരുമായി കൂടിക്കാഴ്​ച... ഏതൊരു ഫുട്​ബാൾ പ്രേമിയും സ്വപ്​നംകാണുന്ന അഞ്ചു ദിനങ്ങളായിരുന്നു കടന്നുപോയത്​. ഖത്തർ ലോകകപ്പിെൻറ ആഗോള പ്രചാരണങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി ആവിഷ്​കരിച്ച ​േഗ്ലാബൽ ഫാൻ ലീഡർ ഗ്രൂപ്പിെൻറ പ്രതിനിധിയായാണ്​ ജാമിർ ഖത്തറിലെത്തുന്നത്​. ദുബൈയിൽ അക്കൗണ്ടൻറ്​ ആയി ജോലിചെയ്യുകയാണ്​ മഞ്ചേരി സ്വദേശിയായ ജാമിർ വലിയ മണ്ണിൽ. കുഞ്ഞുനാളിലേ നെഞ്ചേറ്റിയ ഫുട്​ബാൾ ആവേശമാണ്​ സുപ്രീം കമ്മിറ്റി ഖത്തറിലെത്തിച്ച ഇൻറർനാഷനൽ ഫാൻ ഡെലിഗേഷനിലെ ഏക മലയാളിയായി മാറാനും തുണയായത്​.

ഫാൻ ലീഡേഴ്​സ്​; ലോകകപ്പിെൻറ അംബാസഡർമാർ

ഖത്തർ ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസിയാണ്​ ലോകമെങ്ങുമുള്ള ഫാൻ ഗ്രൂപ്പുകളെ ഒരു കുടക്കീഴിലെത്തിക്കുന്നതിനായി ഫാൻ ലീഡർ നെറ്റ്​വർക്ക്​ ആവിഷ്​കരിക്കുന്നത്​. മുൻ ലോകകപ്പുകളിലൊന്നുമില്ലാത്ത പുതുമയുള്ളൊരു പദ്ധതി ഫുട്​ബാളിനുപിന്നാലെ ഉലകംചുറ്റുന്ന ആരാധകരും ഏറ്റെടുത്തു. മെക്​സികോ, ബ്രസീൽ, അർജൻറീന, കാനഡ, അമേരിക്ക, ഇംഗ്ലണ്ട്​ തുടങ്ങി ലോകത്തിെൻറ എല്ലാ കോണിലെയും സൂപ്പർഫാൻസായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അവരിലൂടെ ഖത്തർ ലോകകപ്പിെൻറ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കുക. സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഖത്തർ ലോകകപ്പിെൻറ പ്രചാരണത്തിന്​ നേതൃത്വം നൽകുക.

കഴിഞ്ഞ ജൂലൈയിലായിരുന്നു ​ഫാൻലീഡർ നെറ്റ്​വർക്​ തെരഞ്ഞെടുപ്പ്​ നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്​. 1986 ലോകകപ്പ്​ മുതൽ എല്ലാ വേദികളിലുമെത്തുന്ന മെക്​സികൻ സൂപ്പർ ഫാൻ ഹെക്​ടർ കറാമെലോ മുതൽ മലയാളിയുടെ അഭിമാനമായ ജാമിർ വരെ ഫാൻ ലീഡർ നെറ്റ്​വർക്കിൽ ഇടംപിടിച്ചു. 410ഓളം പേരാണ്​ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ആരാധകകൂട്ടങ്ങളുടെ ശൃ​​ഖലയുടെ ഭാഗമായത്​. അവരിൽ നിന്ന്​ രണ്ടാഴ്​ച നീണ്ടു നിന്ന മത്സരങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അറബ്​ കപ്പിനായി 40പേരുടെ സംഘത്തെ തെരഞ്ഞെടുത്തത്​. 29ഓളം രാജ്യങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളിയായ ജാമിറും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന്​ രണ്ടുപേരും. ഡോക്​ടർമാർ, മാധ്യമപ്രവർത്തകർ, ഫ്രീസ്​റ്റൈൽ ഫുട്​ബാളേഴ്​സ്​, യൂടൂബേഴ്​സ്​, അക്കൗണ്ടൻറുമാർ, ബിസിനസ്​ നടത്തുന്നവർ അങ്ങനെ വിവിധ മേഖലയിലുള്ളവർ ഈ സംഘത്തിലുണ്ട്​. അവരുടെ ഭാഗമായാണ്​ അറബ്​ കപ്പിെൻറ ആവേശങ്ങളും ഖത്തറിെൻറ ലോകകപ്പ്​ തയാറെടുപ്പും ലോകമെമ്പാടും എത്തിക്കാനായി ജാമിറും ഖത്തറിലെത്തിയത്​. നവംബർ 28ന്​ ദോഹയിലെത്തിയ ശേഷം വിവിധ പരിപാടികളായിരുന്നു സംഘത്തിനായി സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയത്​. ഖത്തർ ലെഗസി പവലിയൻ സന്ദർശനം, ഖത്തറിെൻറ ഫുട്​ബാൾ ചരിത്രം, ലോകകപ്പ്​ ഒരുക്കങ്ങൾ എന്നിവ പരിചയപ്പെടൽ, ഫിഫ മേധാവികളുമായുള്ള കൂടിക്കാഴ്​ച, അൽബെയ്​ത്​ സ്​റ്റേഡിയത്തിലെ ഉദ്​ഘാടന മത്സരം, വിവിധ സ്​റ്റേഡിയങ്ങൾ, ഖത്തർ മ്യൂസിയം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയെല്ലാം ഒരുക്കിയാണ്​ ആഗോള ഫാൻ നെറ്റ്​വർക്കിനെ വരവേറ്റത്​. ഖത്തറിെൻറ പേരും പെരുമയും ഇനി ഇവരിലൂടെ ലോകമറിയും.

​ഫുട്​ബാളിനെലഹരിയാക്കിയ ജാമി

എവിടെ പന്തുരുളു​േമ്പാഴും ആഘോഷമായി ജാമിയുണ്ടാവും. രണ്ടുവർഷമായി ആഗോള ഫുട്​ബാൾ വേദികളിലെ നിത്യസാന്നിധ്യം. 2019ൽ യു.എ.ഇ വേദിയായ ഏഷ്യാകപ്പിെൻറ ​േപ്ലമേക്കേഴ്​സിെൻറ ഭാഗമായാണ്​ തുടക്കം. 600ലേറെ പേർക്കായി നടത്തിയ മത്സരത്തിൽ രണ്ടാം സ്​ഥാനം നേടിയ ജാമിർ കാര്യങ്ങൾ കൂടുതൽ ഗൗരവത്തിലെടുത്തു. ഫിഫാ ഫാൻ മൂവ്​മെൻറ്​ അംഗമായി ഫിഫ ക്ലബ്​ വേൾഡ്​കപ്പ്​, ഫിഫ ദി ബെസ്​റ്റ്​ പുരസ്​കാര ചടങ്ങ്​ എന്നിവയിൽ പങ്കാളിത്തം. അതിെൻറ തുടർച്ചയാണ്​ ഖത്തർ ലോകകപ്പിെൻറ ഫാൻ ലീഡേഴ്​സ്​ നെറ്റ്​വർക്കിലെത്തുന്നതും, ആഗോള പ്രചാരകരാവുന്നതും. 

Tags:    
News Summary - Jamir becomes global ambassador for football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.