ജ​​റൂ​​സ​​ലം: യു.​​എ​​ൻ സു​​ര​​ക്ഷാ സ​​മി​​തി​ തീ​​രു​​മാ​​ന​​ത്തി​​ൽ മ​​ന്ത്രി​​സ​​ഭ​ക്ക്​ ദു​​ഃഖം

ദോ​​ഹ: ജ​​റൂ​​സ​​ല​​മി​​നെ ഇ​​സ്ര​​യേ​​ൽ ത​​ല​​സ്​​​ഥാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ച്ചു കൊ​​ണ്ടു​​ള്ള അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തിെ​​ൻ​​റ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ ര​​ക്ഷാ​​സ​​മി​​തി​​ക്ക് മു​​മ്പാ​​കെ അ​​റ​​ബ് സം​​ഘം ന​​ൽ​​കി​​യ ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ത്ത​​തി​​ൽ ഖ​​ത്ത​​ർ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം ദു​​ഖ​​വും ആ​​ശ​​ങ്ക​​യും രേ​​ഖ​​പ്പെ​​ടു​​ത്തി. അ​​തേ​​സ​​മ​​യം, ജ​​റൂ​​സ​​ലം വി​​ഷ​​യ​​ത്തി​​ൽ അ​​മേ​​രി​​ക്ക​​ൻ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ ഒ​​ന്നി​​ച്ച് നി​​ല​​കൊ​​ള്ളാ​​നു​​ള്ള അ​​റ​​ബ്, ഇ​​സ്​​​ലാ​​മി​​ക് രാ​​ഷ്ട്ര സ​​ഹ​​ക​​ര​​ണ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ മ​​ന്ത്രി​​സ​​ഭ സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യും ചെ​​യ്തു.

പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ജ​​റൂ​​സ​​ലം വി​​ഷ​​യ​​ത്തി​​ൽ അ​​സാ​​ധാ​​ര​​ണ ഉ​​ച്ച​​കോ​​ടി ന​​ട​​ത്തു​​ന്ന​​തി​​ന് ഒ.​​ഐ.​​സി​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ​​യും മ​​ന്ത്രി​​സ​​ഭ പ്ര​​ശം​​സി​​ച്ചു. ഡി​​സം​​ബ​​ർ 13ന് ​​ഇ​​സ്​​​തം​​ബൂ​​ളി​​ൽ ന​​ട​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ൽ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

ജ​​റൂ​​സ​​ലം പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ മു​​സ്​​​ലിം ലോ​​ക​​ത്തെ ഒ​​ന്നി​​പ്പി​​ക്കു​​ന്ന​​തി​​ലും ഒ.​​ഐ.​​സി ഉ​​ച്ച​​കോ​​ടി വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​ന്ന​​തി​​ലും മു​​ഖ്യ​​പ​​ങ്ക് വ​​ഹി​​ച്ച തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് റ​​ജ​​ബ് ത്വ​​യി​​ബ് ഉ​​ർ​​ദു​​ഗാ​​നെ യോ​​ഗ​​ത്തി​​ൽ ഖ​​ത്ത​​ർ ആ​​ക്ടിം​​ഗ് ക്യാ​​ബി​​ന​​റ്റ് സ​​ഹ​​മ​​ന്ത്രി​​യും നീ​​തി​​ന്യാ​​യ മ​​ന്ത്രി​​യു​​മാ​​യ ഡോ. ​​ഹ​​സ​​ൻ ബി​​ൻ ല​​ഹ്ദാ​​ൻ അ​​ഭി​​ന​​ന്ദി​​ച്ചു. 

അ​​മേ​​രി​​ക്ക​​ൻ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര അ​​ഭി​​പ്രാ​​യ ഐ​​ക്യം ഭാ​​വി​​യി​​ൽ ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​യു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ മു​​ഖ്യ​​പ​​ങ്ക് വ​​ഹി​​ക്കു​​മെ​​ന്ന് മ​​ന്ത്രി​​സ​​ഭ പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു. അ​​മേ​​രി​​ക്ക​​ൻ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ സ​​മാ​​ധാ​​ന​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്ക് നേ​​രെ​​യു​​ള്ള ഇ​​സ്ര​​യേ​​ൽ സേ​​ന​​യു​​ടെ അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യും  അ​​ൽ അ​​ഖ്സ പ​​ള്ളി​​യു​​ടെ പ​​രി​​ശു​​ദ്ധി ക​​ള​​ങ്ക​​പ്പെ​​ടു​​ത്തു​​ന്ന ഇ​​സ്ര​​യേ​​ൽ അ​​ധി​​നി​​വേ​​ശ സേ​​ന​​യു​​ടെ​​യും കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ​​യും അ​​തി​​ക്ര​​മ​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നും അ​​ന്താ​​രാ​​ഷ്ട്ര സ​​മൂ​​ഹം രം​​ഗ​​ത്തി​​റ​​ങ്ങ​​ണ​​മെ​​ന്ന് മ​​ന്ത്രി​​സ​​ഭ ആ​​വ​​ശ്യ​​പ്പെ​​ട്ടു. 

Tags:    
News Summary - jerusalem-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.