ദോഹ: സ്വകാര്യ മേഖലയിലേക്കും സ്വദേശിവത്കരണം (ഖത്തർവത്കരണം) വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ-സാമൂഹികകാര്യ മന്ത്രാലയം. സ്വകാര്യമേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ സ്വകാര്യ മേഖലയിൽ 60 ശതമാനത്തോളമാണ് ഖത്തരി നിരക്ക്. സ്വകാര്യ മേഖലയിൽ കൂടുതൽ ഖത്തരികളെ ആകർഷിക്കുന്നതിനായി മിനിമം വേതനം സംവിധാനവും രൂപവത്കരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ ഖത്തർവത്കരണ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം കൂടുതൽ പഠനം നടത്തുകയാണ്.
തൊഴിൽ മേഖലയിൽ ഖത്തർവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പഠനവുമായി മന്ത്രാലയം മുന്നോട്ടുപോകുന്നത്. പൊതു, സ്വകാര്യ മേഖലയിൽ ഖത്തരികളുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രാലയത്തിലെ ദേശീയ മാനവശേഷി വികസന വകുപ്പ് പറയുന്നു. സ്വകാര്യമേഖലയിലെ ചില പദവികളിൽ പരിചയസമ്പന്നരായ ഖത്തരികളല്ലാത്തവരുണ്ട്. ഇത്തരം പദവികളിൽ യോഗ്യരായ ഖത്തരികളെ നിയമിക്കുന്നതിന് അവരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.