ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫുട്ബാൾ ലോകകപ്പിന് മുന്നോടിയായി നൂറുകണക്കിന് അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് രാജ്യത്തി െൻറ മുക്കുമൂലകളിൽ നടക്കുന്നത്. ഇതിെൻറയെല്ലാം പിന്നിൽ ലോകത് തിെൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളു ടെ അധ്വാനവും വിയർപ്പുമുണ്ട്. അവർക്ക് മാന്യമായ കൂലിയും തൊഴിൽ-താ മസ സൗകര്യങ്ങളും നൽകാത്ത കമ്പനികളെയും ഉദ്യോഗസ്ഥരെയും കാത്തി രിക്കുന്നത് തൊഴിൽ മന്ത്രാലയത്തിെൻറ കർശന നടപടികളാണ്.അല്‍ ഷഹാനിയ മേഖലയില്‍ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം സമാധാന പരമായ പണിമുടക്ക് നടത്തിയിരുന്നു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം തൊഴിലുടമകള്‍ നല്കാതിരുന്നതിനെത്തുടര്ന്നാണിത്. മന്ത്രാലയം ഉടന്‍ അന്വേഷണം തുടങ്ങുകയും സംശയാസ്പദമായ രണ്ടു കമ്പനികളുടെയും അംഗീകൃത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പലവിധ കാരണങ്ങളാൽ കമ്പനി മാസങ്ങളായി തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നില്ലെന്ന് വ്യക്തമായതായാണ് ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസ് പ്രസ്താവനയിൽ പറഞ്ഞത്. പിന്നീട് എല്ലാ തൊഴിലാളികളുടെയും ശേഷിക്കുന്ന വേതനം പൂര്‍ണമായും വേതന സംരക്ഷണ സംവിധാനം(ഡബ്ല്യു.പി.എസ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) മുഖേന ഇൗ കമ്പനികൾ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്നും വേതന കുടിശ്ശിക വ്യവസ്ഥാപിതമായി തീര്‍പ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് വേതനസംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് പറയുന്നത്.ഖത്തർ സർക്കാർ നടപ്പാക്കിയ വേതന സംരക്ഷണ സംവിധാനം(ഡബ്ല്യു.പി.എസ്) എല്ലാ കമ്പനികളും കര്‍ശനമായി പാലിക്കണമെന്ന് ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഡബ്ല്യു.പി.എസ് നിയമം പാലിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കമ്പനികള്‍ ശക്തമായ നടപടികള്‍ക്ക് വിധേയമാകും. കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് തൊഴിലാളികളുടെ ശമ്പള വിതരണം മന്ത്രാലയം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായി രണ്ടു മാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്കാതിരുന്നാല് ശമ്പളപട്ടികയിലെ ഒാരോ തൊഴിലാളിക്കനുസരിച്ച് 3000 ഖത്തര്‍ റിയാല്‍ പിഴ അടക്കേണ്ടിവരും. തൊഴിലാളികളുടെ മാസാന്ത ശമ്പളം കാലതാമസം കൂടാതെ നല്കാന് എല്ലാകമ്പനികളും വ്യാപാര സ്ഥാപന നടത്തിപ്പുകാരും ശ്രദ്ധിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മന്ത്രാലയത്തില്‍ പരാതി നല്കാന് തൊഴിലാളികളും തയാറാവണം.അതേസമയം, ഗാര്‍ഹിക തൊഴിലാളികളെയും വേതന സംരക്ഷണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സംവിധാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെയും ബാധകമാക്കുന്നതോടെ അവര്‍ക്ക് വേതനം സമയബന്ധിതമായി ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്താനാകും.
തൊഴിലാളികള്‍ക്കും വരുന്നു സ്ഥിരം മിനിമം വേതനം
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കും സ്ഥിരം മിനിമം വേതനം ഇൗ വര്‍ഷാവസാനത്തോടെ നടപ്പാകുന്നു. നിലവിൽ ഇൗ പട്ടികയിൽ തൊഴിലാളികൾ ഉൾെപ്പടുന്നില്ല. ഇൗ വര്‍ഷാവസാനം ഇതുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം ഖത്തര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ.എല്‍.ഒ) ദോഹ പ്രോജക്ട് ഓഫിസ് മേധാവി ഹൗട്ടന് ഹുമയൂണ്‍പുര്‍ പറയുന്നു. ഇൗയടുത്താണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഒാഫിസ് ദോഹയിൽ തുറന്നത്. ഇതോടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ക്ഷേമപ്രവർത്തനങ്ങളടക്കം ഇൗ ഒാഫിസ് നിരീക്ഷിക്കുന്നുണ്ട്. ഭരണവികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഐ.എൽ.ഒ അധികൃതര്‍ സ്ഥിരമായി കൂടിക്കാഴ്ചകൾ നടത്തിവരുന്നുണ്ട്. സമഗ്രമായ സാമ്പത്തികവിശകലനം ആവശ്യമായ നടപടിയാണ് മിനിമം വേതനം നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട് പൂർത്തീകരിക്കേണ്ടത്. ഇക്കാര്യങ്ങളടക്കം നടന്നുവരുകയാണ്. വിവിധ സാ മ്പത്തികഘടകങ്ങള് കണക്കിലെടുത്ത് ഐ.എല്‍.ഒയുടെ ശിപാര്‍ശകളുടെ കൂടി അടിസ്ഥാനത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ഈ വര്‍ഷാവസാനത്തോടെ മിനിമം വേതനനിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അ ദ്ദേഹം പറഞ്ഞു.
ഖത്തറിലേക്ക് കൂടുതൽ തൊഴിലാളികൾ എത്തുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലടക്കം പഠനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിമാസം 750 ഖത്തര്‍ റിയാലാണ് (195 യു.എസ് ഡോളര്‍, 166 യൂറോ) മുന്തൊഴില് മന്ത്രി നിശ്ചയിച്ച് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ രാജ്യത്തെ മിനിമം വേതനം. ഇതിനുപുറമെ സൗജന്യ താമസം, ഭക്ഷണം, ആരോഗ്യ പരിചരണം തുടങ്ങിയവയും തൊഴിലുടമ നല്‍കണം. ഇതിൽ ആവശ്യാനുസരണമുള്ള മാറ്റം വരുത്തി പുതിയ സ്ഥിര മിനിമം വേതനം നിശ്ചയിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും ബഹുമാന്യതയോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്നവിധത്തില്‍ വേതനം നിശ്ചയിക്കുകയാണ് ചെയ്യുക. ഇതിനായുള്ള നടപടികൾ ഉദ്യോഗസ്ഥ തലത്തില്‍ പുരോഗമിക്കുകയാണ്.
തൊഴിൽ റിക്രൂട്ട്മെൻറിന് പണം ഇൗടാക്കരുത്
ദോഹ: തൊഴിൽ റിക്രൂട്ട്മെൻറിനെത്തുന്ന തൊഴിലാളികളിൽ നിന്ന് പണം ഇൗടാക്കരുത്. ഇത്തരത്തിലുള്ള പ്രവണതകൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യമന്ത്രി യൂ സുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ പറയുന്നു. നിലവിൽ തൊഴിലാളികളിൽ നിന്ന് വാങ്ങിയ ഫീസ് കമ്പനികൾ തിരിച്ചുനൽകുകയും ചെയ്യുന്നുണ്ട്. തൊഴിൽ മന്ത്രാലയത്തിെൻറ നടപടികളെ തുടർന്നാണിത്. തൊഴിൽ റിക്രൂട്ട്മെൻറുകളിൽ തൊഴിലാളികളിൽനിന്നും പണം ഈടാക്കുന്നത് തിരിച്ചു കൊടുക്കുന്നതിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ തീരുമാനം മാതൃകയാണ്. 52.5 മില്യൻ റിയാലാണ് ഇത്തരത്തിൽ തൊ ഴിലാളികൾക്ക് തിരിച്ചുനൽകിയത്. കമ്പനികളുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നതെന്നും മന്ത്രി പറയുന്നു. തൊഴിൽ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങളിൽ ഖത്തർ ലോകത്തിന് മാതൃകയാണ്. ഒരു കൂട്ടം നിയമപരിഷ്കരണങ്ങളിലൂടെയും ഭേദഗതികളിലൂടെയുമാണ് റിക്രൂട്ട്മെൻറ് നടപടികളിലെ പരിവർത്തനം സാധ്യമാക്കിയത്.
ഖത്തറിൽ വീട്ടുജോലിക്കാരുടെ തൊഴിൽ കരാറുമായി ബന്ധപ്പെട്ട് പുതിയ കരാർ ഫോം ഭരണവികസനമന്ത്രാലയത്തിെൻറ കീഴിലുള്ള തൊഴിൽ-സാമൂഹിക വകുപ്പ് പുറത്തിറക്കിയിരുന്നു. രണ്ടുകൂട്ടരുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമായുള്ളതാണ് പുതിയ ഫോം. തൊഴിലാളി ചെയ്യേണ്ട പണികൾ, ജോലിയുടെ സ്വഭാവം, ദൈർഘ്യം, ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങളും ഉണ്ടാകും. കരാർ ഉണ്ടാക്കാനായി ലേബർ റിക്രൂട്ട്മെൻറ് ഒാഫിസുമായി ബന്ധപ്പെടാതെ തന്നെ തൊഴിലാളികൾക്ക് ഒാൺലൈനായി പൂരിപ്പിച്ച് മന്ത്രാലയത്തിെൻറ റിക്രൂട്ട്മെൻറ് വകുപ്പിന് അയച്ചുകൊടുക്കാം എന്നതാണ് വലിയ പ്രത്യേകത. നിയമപ്രകാരം ഖത്തറിൽ തൊഴിൽ കരാർ ഉണ്ടാക്കിയാൽ മാത്രമേ തൊഴിൽ ചെയ്യാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.