ആസൂത്രണ സ്​ഥിതിവിവരകണക്ക്​​ അതോറിറ്റിയിൽ ജോലി ഒഴിവുകൾ

ദോഹ: ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലും പ്രസിഡൻറ് ഓഫിസിലുമായി 18 തൊഴിലവസരങ്ങൾ പുറത്തുവിട്ട് പ്ലാനിങ് ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സ്​ (ആസൂത്രണ സ്​ഥിതിവിവരകണക്ക്​​) അതോറിറ്റി പി.എസ്.എ. ഡാറ്റാബേസ്​ സ്​പെഷ്യലിസ്​റ്റ് മുതൽ സസ്​റ്റെയിനബിൾ ഡെവലപ്മെൻറ് എക്സ്​പേർട്ട് വരെ വിവിധ തൊഴിലവസരങ്ങളാണ് പി.എസ്.എ പുറത്തുവിട്ടിരിക്കുന്നത്. ചുരുങ്ങിയത് ഏഴ് വർഷം മുതൽ 12 വർഷം വരെ പരിചയ സമ്പത്തുള്ളവർക്കാണ് മുൻഗണന.

https://www.psa.gov.qa/en/aboutus1/joinus/pages/default.aspx എന്ന പോർട്ടലിൽ പ്രവേശിച്ച് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഈ വർഷം ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. കൂടുതൽ തൊഴിൽ അവസരങ്ങളേക്കാൾ വൈവിധ്യമാർന്ന കരിയറാണ് പി.എസ്.എ ഉറപ്പുനൽകുന്നത്. പി.എസ്.എയിലെ ഓരോ ജീവനക്കാരനും അവരുടെ കരിയർ കൂടുതൽ ഉന്നതങ്ങളിലെത്തുന്നതിന് സഹായിക്കുന്നുവെന്നും കൂടുതൽ പരിശീലനം നൽകി അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് പിന്തുണക്കുന്നുവെന്നും കരിയർ പേജിൽ പി.എസ്.എ വ്യക്തമാക്കി.

പ്രാദേശിക തലത്തിൽ യുവാക്കളിൽ കൂടുതൽ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്മെൻറ് നടത്താനുദ്ദേശിക്കുന്നത്​.പദ്ധതികൾ നടപ്പാക്കുന്നതിലും ദീർഘകാലാടിസ്​ഥാനത്തിലുള്ള ലക്ഷ്യങ്ങൾ കരസ്​ഥമാക്കുന്നതിലും എല്ലാ ജീവനക്കാരും നിർണായക പങ്ക് വഹിക്കുന്നുവെന്നും ഏറ്റവും മികച്ച ഉദ്യോഗാർഥികളെയാണ് അതോറിറ്റി തേടുന്നതെന്നും പി.എസ്.എ പറയുന്നു.

ഉദ്യോഗാർഥികൾക്ക് മികച്ച കരിയർ അവസരങ്ങളും കൂടുതൽ അറിവ് നേടാനുള്ള സാഹചര്യവുമാണ് പി.എസ്.എയുടെ ഭാഗമാകുന്നതോടെ സാധ്യമാകുന്നത്​. 

Tags:    
News Summary - Job Vacancies in Planning Statistics Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.