ഖത്തറിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ബീ സോളാർ പദ്ധതിയിൽ ചേരാവുന്നതാണ്. സോളാർ സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ കഹ്റാമയുടെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കോൺട്രാക്ടർമാർ സോളാർ സ്ഥാപിക്കുന്നതിന്റെ ടെക്നികൽ ഡിസൈനും, കണക്ഷൻ അപ്രൂവലും, ഇൻസ്റ്റലേഷനും നിർവഹിക്കും. സ്ഥാപിച്ചു കഴിഞ്ഞാൾ കോൺട്രാക്ടർ മാർ തന്നെ കഹ്റാമയെ ബന്ധപ്പെടുകയും, സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയും വൈദ്യുതി ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യും.
കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളും കഹ്റാമ തുടങ്ങിയിട്ടുണ്ട്. കഹ്റാമയുടെ അംഗീകാരമുള്ള ഇലക്ട്രികൽ കോൺട്രാക്ടർമാർക്കും വ്യക്തികൾക്കുമാണ് പദ്ധതിയുടെ ഭാഗമാവാൻ കഴിയുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും, പരീക്ഷയും ഫീൽഡ് വിസിറ്റും ഉണ്ടാവും. പൂർത്തിയാവുന്ന മുറക്ക് സർട്ടിഫിക്കറ്റും, കോൺട്രാക്ടിങ് കമ്പനിക്ക് ലൈസൻസും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.