ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റി​നെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി

അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റി​നെ ക്യു.​ഐ.​പി.​എ ആ​ദ​രി​ച്ചു

ദോ​ഹ: ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റി​നെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ക്യു.​ഐ.​പി.​എ) ആ​ദ​രി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അം​ഗ​ത്വ ഫോ​റം വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ റൗ​ഫ് കൊ​ണ്ടോ​ട്ടി സം​സാ​രി​ച്ചു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ്‌ ക​ണ്ണം​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി നി​ഷാ​ദ് ഹ​സ്സ​ൻ​കു​ട്ടി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജാ​ൻ​സി​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ട്ര​ഷ​റ​ർ സൈ​മ​ൺ വ​ർ​ഗീ​സ്, ല​ജീ​ഷ് ഷ​ണ്മു​ഖ​ൻ എ​ന്നി​വ​ർ മെ​മ​ന്റോ കൈ​മാ​റി. മ​ഞ്ജു അ​വ​താ​ര​ക​യാ​യി. ഖ​ത്ത​ർ ഓ​ർ​ക്ക​സ്ട്ര അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ പ​രി​പാ​ടി​യി​ൽ ഷ​ബീ​ർ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​വ​താ​ര​ക​നാ​യി.

Tags:    
News Summary - Joppachan Thekkutt Honored by QIPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.