ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം

‘ഇ​മ്മി​ണി ബ​ല്യ സു​ൽ​ത്താ​ൻ’ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം ‘ഇ​മ്മി​ണി ബ​ല്യ സു​ൽ​ത്താ​ൻ’ എ​ന്ന പേ​രി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. വി​ട​പ​റ​ഞ്ഞ് 30 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ആ ​മ​ഹാ​പ്ര​തി​ഭ ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ന്ന​ത് മേ​ത്ത​രം ഭാ​ഷ സ​ങ്ക​ൽ​പ​ങ്ങ​ളെ​യും നാ​യ​ക പ​രി​ക​ൽ​പ​ന​ക​ളെ​യും കൂ​സാ​ത്ത ര​ച​നാ​രീ​തി​യും ദാ​ർ​ശ​നി​ക​ത​യും കാ​ര​ണ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ വി​ല​യി​രു​ത്തി.

ല​ളി​ത ഭാ​ഷ​യും സ​ര​സ​മാ​യ ശൈ​ലി​യും ര​ച​ന​ക​ളി​ലെ മാ​ന​വി​ക​ത​യും അ​ദ്ദേ​ഹ​ത്തെ ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​ന്റെ​യും സാ​ഹി​ത്യ​കാ​ര​നാ​ക്കി. ബ​ഷീ​റി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഥ​ക​ളെ​യും ജീ​വ​സ്സു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​ർ​ത്തെ​ടു​ത്തു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ മ​ക​ൾ ഷാ​ഹി​ന​യു​ടെ ഓ​ൺ​ലൈ​ൻ ആ​ശം​സ​ക​ളോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ഡോ. ​പ്ര​തി​ഭ ര​തീ​ഷ് ‘ബ​ഷീ​ർ കൃ​തി​ക​ളി​ലെ സ്ത്രീ ​പ്ര​തി​നി​ധാ​ന​ങ്ങ​ൾ’, ജാ​ബി​ർ റ​ഹ്മാ​ൻ ‘ബ​ഷീ​റി​ന്റെ സൗ​ഹൃ​ദ​ങ്ങ​ളും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും’, പ്ര​ദോ​ഷ് കു​മാ​ർ ‘ബ​ഷീ​റി​ന്റെ സാ​മൂ​ഹി​ക​വീ​ക്ഷ​ണ​വും സാ​മൂ​ഹി​ക വി​മ​ർ​ശ​ന​ങ്ങ​ളും’, ഹു​സൈ​ൻ വാ​ണി​മേ​ൽ ‘കാ​ല​ത്തെ അ​തി​ജ​യി​ച്ച ബ​ഷീ​ർ ശൈ​ലി​ക​ൾ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. മോ​ഡ​റേ​റ്റ​റാ​യ ത​ൻ​സീം കു​റ്റ്യാ​ടി ബ​ഷീ​ർ കൃ​തി​ക​ളി​ലെ ഫി​ലോ​സ​ഫി​യും കാ​വ്യാ​ത്മ​ക​ത​യും പ​രാ​മ​ർ​ശി​ച്ച് സം​സാ​രി​ച്ചു.

ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​കെ.​സി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഷം​നാ ആ​സ്മി സ്വാ​ഗ​ത​വും ഷം​ല ജ​അ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്റ​ഫ് മ​ടി​യാ​രി, അ​ബ്ദു​റ​ഹൂ​ഫ് കൊ​ണ്ടോ​ട്ടി, എം.​ടി. നി​ല​മ്പൂ​ർ, ഹി​ജാ​സ് മു​ഹ​മ്മ​ദ്, ശോ​ഭ നാ​യ​ർ, മ​ജീ​ദ് നാ​ദാ​പു​രം, അ​സീ​സ് മ​ഞ്ഞി​യി​ൽ, റ​ഫീ​ഖ് മേ​ച്ചേ​രി, ന​സീ​ഹ മ​ജീ​ദ്, ഹു​മൈ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, ട്ര​ഷ​റ​ർ അ​ൻ​സാ​ർ അ​രി​മ്പ്ര, അ​ബ്ദു​ൽ മ​ജീ​ദ് പു​തു​പ​റ​മ്പ്, സു​ബൈ​ർ വെ​ള്ളി​യോ​ട്, അ​മ​ൽ ഫെ​ർ​മി​സ്, ശ്രീ​ക​ല ഗോ​പി​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​റി​യ​ൻ സാ​ഹി​ത്യ വി​ശേ​ഷ​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ കൃ​തി​ക​ളെ അ​വ​ലം​ബി​ച്ചു​ള്ള ശ​ബ്ദാ​വി​ഷ്കാ​രം എ​ന്നി​വ ച​ട​ങ്ങി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Vaikom Muhammad Basheer memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.