ത​ന​ത് സെ​മി​നാ​റി​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി എ.​എം. ന​ജീ​ബ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

ജുഡീഷ്യറി വര്‍ഗീയവത്കരിക്കുന്നത് ഏറെ അപകടം -തനത് സെമിനാര്‍

ദോഹ: ഇന്ത്യന്‍ ജുഡീഷ്യറി വര്‍ഗീയവത്കരിക്കപ്പെടുന്നുവെന്ന ആശങ്ക വര്‍ധിച്ചുവരുകയാണെന്ന് തനത് സാംസ്‌കാരിക വേദി നടത്തിയ 'ജനാധിപത്യത്തിലെ മുദ്രെവച്ച കവറുകള്‍' സെമിനാര്‍ അഭിപ്രായപ്പെട്ടു.

സാധാരണക്കാര‍െൻറ അവസാനത്തെ പ്രതീക്ഷയാണ് ജുഡീഷ്യറി. മറ്റ് സംവിധാനങ്ങളേക്കാൾ വേഗത്തിലാണ് ജുഡീഷ്യറിയും വര്‍ഗീയവത്കരിക്കപ്പെടുന്നത്. സമീപകാലത്ത് രാജ്യത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടതിവിധികള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. തനത് പ്രസിഡന്‍റ് ഇ.കെ. നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിലെ മുദ്രെവച്ച കവറുകള്‍ എന്ന വിഷയം എ.എം. നജീബ് അവതരിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി അനീസ് റഹ്‌മാന്‍, മീഡിയവണ്‍ പ്രതിനിധി ഫൈസല്‍ മോൻ, പി.കെ. നൗഫല്‍ (സോഷ്യല്‍ ഫോറം), ഷിബു പി. ഷാഹുല്‍ (ഫ്രറ്റേണിറ്റി ഫോറം), ഡോ. നുസ്‌റത്ത് (വിമണ്‍സ് ഫ്രറ്റേണിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു.

തനത് വൈസ് പ്രസിഡന്‍റ് ഇ.എം. ഫര്‍സാന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നവാസ് അബ്ദുല്‍ ഖാദര്‍ സ്വാഗതവും ട്രഷറര്‍ ശബ്‌ന ഫൈസല്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Judicial communalisation is very dangerous - its own seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.