ദോഹ: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് 92 പേരുടെ മരണത്തിനിടയായ ചാവേർ ബോംബാക്രമണത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു.
ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഭീകരതയും ആക്രമണവും അപലപനീയവും എക്കാലത്തും എതിർക്കപ്പെടുന്നതുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കാബൂൾ വിമാനത്താവള കവാടത്തിന് പുറത്ത് തടിച്ചുകൂടിയവർക്കിടയിലേക്ക് ചാവേർ ആക്രമണം നടത്തിയത്.
13 അമേരിക്കൻ മറീനുകളും, 79 അഫ്ഗാനികളും കൊല്ലപ്പെട്ട സ്ഫോടനം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതിനുപിന്നാലെ ഭരണ പ്രതിസന്ധിയിലായ രാജ്യത്തുനിന്നും അമേരിക്കൻ, നാറ്റോ സേനകൾക്കൊപ്പം ഖത്തറും ഒഴിപ്പിക്കലിന് സജീവമായി രംഗത്തുണ്ട്. ഇതിനിടയിലായിരുന്നു ചാവേർ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.