ദോഹ: കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ (കെഫാഖ്) ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാർച്ച് നാലാം തീയതി നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ നടന്ന പരിപാടിയിൽ ഐ.സി.സി പ്രതിനിധി അനീഷ് ജോർജ് മാത്യു, ഐ.സി.ബി.എഫ് പ്രതിനിധി ജൂട്ടാസ് പോൾ, മുൻ ഐ.ഡി.സി.സി കോഓഡിനേറ്റർ എബ്രഹാം കെ. ജോസഫ്, കെഫാഖ് രക്ഷാധികാരി വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, വനിത പ്രതിനിധി ആൻസി രാജീവ്, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോ. സെക്രട്ടറി സജി ബേബി, ട്രഷറർ സിബി മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ, അനീഷ് തോമസ്, ജോജിൻ ജേക്കബ്, ആശിഷ് മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹമദ് ബ്ലഡ് ഡൊണേഷൻ സെന്റർ കെഫാഖിന് സർട്ടിഫിക്കറ്റ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.