ദോഹ: നാടൻപാട്ട് മേഖലയിൽ സ്തുത്യർഹ സംഭാവന നൽകുന്ന കേരളത്തിലെ കലാകാരന്മാർക്ക് കനൽ ഖത്തർ നൽകുന്ന പ്രതിഭ പുരസ്കാരം സാംസ്കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പുരസ്കാര ജേതാവ് പി.എസ്. ബാനർജിയുടെ പത്നി ജയപ്രഭ ബാനർജിക്ക് സമ്മാനിച്ചു. തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലായിരുന്നു ചടങ്ങ്. പ്രശസ്തി ഫലകവും 33,333 രൂപയുമാണ് പുരസ്കാരം.
2020ലെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് അന്തരിച്ച നാടൻപാട്ട് കലാകാരൻ പി.എസ്. ബാനർജിയെയാണ്. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി. പുളിക്കൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഡോ. പ്രതീഷ് ജി. പണിക്കർ, കനൽ ഖത്തർ സ്ഥാപക പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, സ്ഥാപക ജനറൽ സെക്രട്ടറി കെ.പി. സുരേഷ് കുമാർ, സ്ഥാപകാംഗം പി. രാജൻ, കനൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിജീഷ് വിജയൻ, ഉണ്ണികൃഷ്ണൻ, ബാനർജിയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.