ദോഹ: ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൈനാമിക് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന കെ.എം.സി.എൽ ക്രിക്കറ്റിൽ ചെങ്കള പഞ്ചായത്ത് ജേതാക്കളായി. ഫൈനലിൽ കാസർകോട് മുനിസിപ്പാലിറ്റി ടീമിനെ തോൽപിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ചാമ്പ്യന്മാർക്കുള്ള കാഷ് അവാർഡ് കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് ലുഖ്മാൻ തളങ്കരയും ചാമ്പ്യൻസ് ട്രോഫി ഹാരിസ് എരിയാലും ഷഫീഖ് ചെങ്കളയും റണ്ണേഴ്സിനുള്ള കാഷ് അവാർഡ് ജാഫർ കല്ലങ്കടിയും ട്രോഫി ഹാരിസ് ചൂരിയും കൈമാറി. കെ.എം.സി.എൽ സീസൺ രണ്ടിലെ മികച്ച കളിക്കാരനായി ഫൈറൂസ് ബെവിഞ്ച, മികച്ച ബാറ്റ്സ്മാനായി സാദിഖ് കടവത്ത്, മികച്ച ബൗളറായി മഷൂഖ് ബംബ്രാണി, മികച്ച വിക്കറ്റ് കീപ്പറായി ബാസിൽ ചൂരി, മികച്ച ഫീൽഡറായി അഫീഫ് കമൽ, മികച്ച ക്യാച്ചിന് ഹബീബ് ഫില്ലി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാന ചടങ്ങിൽ ആദം കുഞ്ഞി, ജാഫർ കല്ലങ്കടി, ഹമീദ് അറന്തോട്, ബഷീർ ബംബ്രാണ, സലിം പള്ളം, ശാക്കിർ കാപ്പി, അഷ്റഫ് കുളത്തുങ്കര, ഹനീഫ് പട്ല, ആസിഫ് ആദൂർ, റഷീദ് ചെർക്കള, അൻവർ കടവത്ത്, അബ്ദുറഹിമാൻ എരിയാൽ, ഫൈസൽ ഫില്ലി, സാബിത് തുരുത്തി, നൗഷാദ് പൈക, മഹമൂദ്, അസ്കർ, അലി ചേരൂർ, ബഷീർ ചെർക്കള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.