ക​താ​റ വേ​ന​ൽ ക്യാ​മ്പി​ൽ​നി​ന്ന്

ക​ളി​യും പ​ഠ​ന​വു​മാ​യി ക​താ​റ വേ​ന​ൽ ക്യാ​മ്പ്

ദോ​ഹ: ക​ന​ത്ത ചൂ​ടി​നി​ട​യി​ൽ വേ​ന​ല​വ​ധി​ക്കാ​ലം ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ ക​താ​റ ഒ​രു​ക്കു​ന്ന പ​ഠ​ന-​വി​നോ​ദ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ജൂ​ലൈ 21ന് ​ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് ഏ​ഴു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ഭാ​ഷ​ണ പ​രി​ശീ​ല​നം, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം, കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക ക​ഴി​വു​ക​ൾ ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക്യാ​മ്പ്. പ്രാ​യോ​ഗി​ക വി​ദ്യാ​ഭ്യാ​സ​വും ക്രി​യാ​ത്മ​ക​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും വ​ള​ർ​ത്തു​ന്ന​തോ​ടൊ​​പ്പം, കു​ട്ടി​ക​ളു​ടെ ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കാ​നും ക്യാ​മ്പ് ല​ക്ഷ്യ​മി​ടു​ന്നു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ൽ ജ​സീ​റ മീ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​ർ പ​ങ്കു​ചേ​രു​ന്നു. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, നി​ർ​മാ​ണ​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം ഖ​ത്ത​റി​ന്റെ അ​ൽ ഷ​ഖാ​ബ് കു​തി​ര​യോ​ട്ട കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​വും ഒ​രു​ക്കി.

ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​താ​റ​യി​ലെ ബി​ൽ​ഡി​ങ് 15ൽ ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യാ​ണ് ക്യാ​മ്പ് സ​മ​യം. നേ​ര​ത്തേ ന​ട​ന്ന ര​ജി​സ്​​ട്രേ​ഷ​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്യാ​മ്പി​ലേ​ക്ക് കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​ത്.

Tags:    
News Summary - Kathara Summer Camp with Play and Learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.