ബോ​ധ​വ​ത്ക​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം

പ്ര​സി​ദ്ധീ​ക​രി​ച്ച പോ​സ്റ്റ​റു​ക​ൾ

മ​ണ്ണി​നും ജീ​വ​നും ആ​പ​ത്ത്; പ്ലാ​സ്റ്റി​ക്കി​നെ പു​റ​ത്താ​ക്കാം

ദോ​ഹ: പൊ​തു​ജ​ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ്ലാ​സ്റ്റി​ക്കി​ന്റെ ശ​രി​യാ​യ സം​സ്ക​ര​ണ​ത്തെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി അ​റി​യി​ച്ചു.

മൃ​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ഭ​ക്ഷി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ഇ​ത് കാ​ല​ക്ര​മേ​ണ അ​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നും ഇ​ട​യാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​ക്കും പ്ലാ​സ്റ്റി​ക് വ​രു​ത്തി​വെ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഈ​യി​ടെ മ​ന്ത്രാ​ല​യം നി​ര​വ​ധി പോ​സ്റ്റു​ക​ളി​ലൂ​ടെ​യും ഇ​ൻ​ഫോ​ഗ്രാ​ഫി​ക്‌​സി​ലൂ​ടെ​യും പ​ങ്കു​വെ​ച്ചി​രു​ന്നു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് വ​ന്യ​ജീ​വി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും, വ​ന്യ​ജീ​വി​ക​ൾ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും അ​വ​യു​ടെ ക​യ​റു​ക​ളി​ലും കു​രു​ങ്ങു​ക​യും അ​വ ഭ​ക്ഷി​ക്കാ​നും അ​തു​മൂ​ലം അ​വ​ക്ക് ആ​രോ​ഗ്യം അ​പ​ക​ട​ത്തി​ലാ​ക്കാ​നും ഇ​ട​യാ​കു​ന്നു​വെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ക്കു​ക. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം നി​ക്ഷേ​പി​ക്കു​ക. 

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പു​റ​ന്ത​ള്ള​ണ​മെ​ന്നും അ​ത് പ​ക്ഷി​ക​ളു​ടെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ങ്ങ​നെ ന​മ്മു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ ന​മു​ക്ക് നി​ല​നി​ർ​ത്താ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

പ്ര​ത്യേ​കം നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ലും കൊ​ട്ട​ക​ളി​ലും നി​ക്ഷേ​പി​ക്കാ​ത്ത പ്ലാ​സ്റ്റി​ക് മ​ത്സ്യ സ​മ്പ​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. അ​തി​നാ​ൽ, നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം അ​വ നി​ക്ഷേ​പി​ക്ക​ണം. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന് സു​സ്ഥി​ര മാ​ർ​ഗ​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​ജ​നം മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

ന​മ്മു​ടെ ഗ്ര​ഹം പ്ലാ​സ്റ്റി​ക്കി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, സു​സ്ഥി​ര​മാ​യ ബ​ദ​ലു​ക​ളാ​ണ് ആ​വ​ശ്യ​മെ​ന്നും മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ളി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചു. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി​സ​ഞ്ചി​ക​ൾ, ബ​യോ​ഡീ​ഗ്രേ​ഡ​ബ്ൾ ബാ​ഗു​ക​ൾ, പേ​പ്പ​ർ ബാ​ഗു​ക​ൾ, സ്‌​ട്രോ​ബാ​ഗു​ക​ൾ, റീ​സൈ​ക്കി​ൾ ചെ​യ്ത ബാ​ഗു​ക​ൾ, കാ​ർ​ഡ്‌​ബോ​ർ​ഡ്, ഗ്ലാ​സ് പാ​ത്ര​ങ്ങ​ൾ, മെ​റ്റ​ൽ പാ​ക്കേ​ജി​ങ് എ​ന്നി​വ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ർ​ഗ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Danger to soil and life- Plastic can be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.