സ​ബാ​ഹ് അ​ൽ അ​ഹ​മ​ദ് കോ​റി​ഡോ​

റി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ദോ​ഹ: സ​ബാ​ഹ് അ​ഹ​മ്മ​ദ് കോ​റി​ഡോ​റി​ലും എ​യ​ർ കാ​ർ​ഗോ ഇ​ന്റ​ർ​സെ​ക്ഷ​നി​ലും താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് കോ​റി​ഡോ​റി​ൽ അ​ൽ വാ​ബി​ൽ​നി​ന്നും ഹ​മ​ദ് വി​മാ​ന​​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട് മു​ത​ൽ രാ​വി​ലെ ഒ​മ്പ​ത് വ​രെ അ​ട​ച്ചി​ടും.

ദോ​ഹ കോ​ർ​ണി​ഷി​ന് അ​ടു​ത്താ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ കാ​ർ​ഗോ ഇ​ന്റ​ർ​​സെ​ക്ഷ​നി​ൽ ര​ണ്ട് പാ​ത​ക​ൾ ആ​ഗ​സ്റ്റ് 20 വ​രെ​യും അ​ട​ച്ചി​ടും. ഇ​ട​ത് വ​ശ​ത്തെ പാ​ത​യും സ​മാ​ന്ത​ര​മാ​യു​മു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലെ റോ​ഡു​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ജി ​റി​ങ്ങു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ബ​ദ​ൽ റൂ​ട്ടു​ക​ളി​ലൂ​ടെ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചേ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Temporary traffic restrictions have been imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.