ദോഹ: നിയമലംഘന കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് നീതിന്യായ മന്ത്രാലയം. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയന്ത്രിക്കുന്ന 2017ലെ നിയമം നമ്പര്‍ 22 വ്യവസ്ഥകള്‍ ലംഘിച്ചതിന് മൂന്ന് മാസത്തേക്ക് പ്രവർത്തന വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാർട്മെന്റാണ് സസ്പെഷൻ സ്വീകരിച്ചത്.
നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവർക്കെതിരെ നടപടി. റിയല്‍ എസ്റ്റേറ്റ് പാട്ടത്തിനെടുക്കുക, ആവശ്യമായ രേഖകള്‍ പൂര്‍ത്തീകരിക്കാതെ ഏതെങ്കിലും ഇടപാട് നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കരാറുകള്‍ എഴുതുന്നത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, രേഖകള്‍ പൂര്‍ത്തീകരിച്ച് കൂടുതല്‍ സ്ഥിരീകരണത്തിനായി വകുപ്പിന് സമര്‍പ്പിക്കുന്നതിന് മുമ്പ് പരസ്യം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.