ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിന്റെ പെട്രോളിയം ഇതര മേഖലകളിലെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതായി അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട്. എണ്ണ മേഖലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരുന്ന രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വത്കരണത്തിന് ലോകകപ്പ് വഴി തുറന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിനോദസഞ്ചാര മേഖലയിലെ വളർച്ചയും നിക്ഷേപ മേഖലയിലെ കുതിപ്പും വിശദീകരിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലോകകപ്പ് കാലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും സൂചിപ്പിച്ചു.
സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള ഖത്തറിന്റെ വിഷന്‍ 2030യെ സാധൂകരിക്കുന്നതാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നടത്തിയ നിക്ഷേപങ്ങള്‍ വൈവിധ്യവത്കരണത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
പൊതു സ്ഥാപനങ്ങളാണ് ഖത്തര്‍ സമ്പദ്ഘടനയുടെ ആണിക്കല്ല്. സ്വകാര്യമേഖലക്കുകൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റമാണ് വൈവിധ്യവത്കരണത്തിലെ പ്രധാന വെല്ലുവിളി. ഈ മാറ്റത്തിന് മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉല്പാദനവും കൂട്ടണമെന്ന് ഐ.എം.എഫ് വിലയിരുത്തുന്നു.
ലോകകപ്പ് ഫുട്ബാളിന് ശേഷവും ഖത്തറിന്റെ സമ്പദ്ഘടന ശക്തമാണ്. എണ്ണ, പ്രകൃതിവാതക മേഖലക്ക് പുറത്തുനിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ട്. വിനോദസഞ്ചാര മേഖലയിലും വലിയ കുതിപ്പാണ് ലോകകപ്പിനുശേഷം ഉണ്ടായത്. ഡിജിറ്റലൈസേഷനിലും ദ്രുതഗതിയിൽ വളർച്ചയുണ്ടായി.
ലോകബാങ്കിന്റെ ഗവ. ടെക് മച്യൂരിറ്റി ഇൻഡക്സിൽ ഖത്തർ 16ാം സ്ഥാനത്താണെന്നും വ്യക്തമാക്കുന്നു. സന്ദര്‍ശകരുടെ വരവ് കോവിഡിന് മുമ്പുള്ളതിനേക്കാള്‍ രണ്ട് മടങ്ങ് വര്‍ധിച്ചിരുന്നു. 2011 മുതൽ തുറമുഖങ്ങളും റോഡുകളും മുതൽ മെട്രോ, വിമാനത്താവളങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യ വികസനമുണ്ടായി.
തൊഴിൽ വിപണിയുടെയും ബിസിനസ് പരിസ്ഥിതി പരിഷ്കാരങ്ങളുടെയും സമഗ്രമായ വളർച്ചയിലൂടെ വാർഷിക ഹൈഡ്രോ കാർബൺ ഇതര വളർച്ച മൂന്ന് ശതമാനം പോയന്റ് വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.