ദോഹ: ജി.സി.സിയിലും ഇന്ത്യയിലുമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ് അവസരങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കേരള എന്റർപ്രണേഴ്സ് ക്ലബ് ‘കഫേ ടോക്ക്’ സംഘടിപ്പിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ജി.സി.സിയിലെയും ഇന്ത്യയിലെയും ബിസിനസ് അവസരങ്ങൾ, അതുസംബന്ധമായ സംശയങ്ങളും സങ്കീര്‍ണ്ണതകളും ചർച്ചയായി.
റിയൽ എസ്റ്റേറ്റ് രംഗത്തെ ദീർഘകാല പരിചയ സമ്പന്നരായ പോൾ തോമസ്, വിപണന വിദഗ്ധരായ ഹക്സർ സി.എച്ച്, മശ്ഊദ് തങ്ങൾ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ മലയാളി സാന്നിധ്യം എ. സത്താർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.കെ.ഇ.സി പ്രസിഡന്റ് മജീദലി, കഫേ ടോക്ക് കോഓഡിനേറ്റർ അഡ്വ. ഇഖ്ബാൽ, വൈസ് ചെയർമാൻ ശരീഫ് ചിറക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.