ഡി.ഇ.സി.സിയിൽ നടക്കുന്ന സിറ്റി സ്കേപ്പിലെ കേരള പ്രോപ്പർട്ടി ഷോ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ നിർവഹിക്കുന്നു

വീടും ഫ്ലാറ്റും വില്ലകളുമായി കേരള പ്രോപ്പർട്ടി ഷോ ദോഹയിൽ തുടങ്ങി

ദോഹ: കേരളത്തിൽ വീടും വില്ലകളും ഫ്ലാറ്റും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഖത്തർ പ്രവാസികളെ തേടി വമ്പൻ ബിൽഡർമാരുടെ സാന്നിധ്യവുമായി സിറ്റി സ്കേപ്പ് കേരള പ്രോപ്പർട്ടി ഷോക്ക് ദോഹയിൽ തുടക്കം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്നു ദിവസ​ത്തെ കേരള പ്രോപ്പർട്ടി ഷോയിൽ നാട്ടിൽനിന്നും പ്രഗത്ഭരായ 35ഓളം ബിൽഡർമാരാണ് എത്തിച്ചേർന്നത്.

പ്രവാസി മലയാളികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’വും റിയൽ എസ്റ്റേറ്റ് ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരള ചാപ്റ്ററും സംയുക്തമായാണ് സിറ്റി സ്കേപ്പിൽ ഇന്ത്യൻ പവിലിയൻ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച 12 മണിയോടെ ആരംഭിച്ച സിറ്റി സ്കേ​പ്പിലെ ഇന്ത്യൻ പവലിയൻ ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ക്രെഡായ് കേരള ചാപ്റ്റർ സി.ഇ.ഒ സേതുനാഥ്, എക്സ്​പോ കമ്മിറ്റി ചെയർമാൻ ജോൺ തോമസ്, ​എക്സ്​പോ കമ്മിറ്റി കോ ചെയർമാൻ ഹസീബ് അഹമ്മദ്, കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് സുഭാഷ്, കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവിശങ്കർ, ക്രെഡായ് വനിതാ വിങ് സംസ്ഥാന കൺവീനർ ഡോ. മിനി വർമ, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ്, ഗൾഫ്​ മാധ്യമം -മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ്​ മാധ്യമം ഖത്തർ റീജനൽ മാനേജർ ടി.എസ്​ സാജിദ്, മാധ്യമം കൺട്രിഹെഡ് (മാർക്കറ്റിങ്) കെ.എസ്. ജുനൈസ് എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - Kerala Property Show started in Doha with houses flats and villas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.