ദോഹ: കേരളീയം ഖത്തറിൻെറയും മലയാളം മിഷൻ ഖത്തറിൻെറയും നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു.
ഐ.സി.സി അേശാക ഹാളിൽ നടന്ന പരിപാടിയിൽ രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സജീവ് കുമാർ ഖത്തറിലെ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചുകൊണ്ട് വിദ്യാരംഭം നടത്തി.
എംബസി അസിസ്റ്റൻറ് കൗൺസിലർ ഓഫിസർ രാജഗോപാൽ, കേരളീയം അധ്യക്ഷൻ ദുർഗാദാസ്, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, സാമൂഹിക പ്രവർത്തകൻ ഗോവിന്ദൻ കുട്ടി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ഖത്തറിലെ കുരുന്നുകൾക്ക് സൗജന്യമായി കേരള സർക്കാർ സഹകരണത്തിൽ മലയാളം മിഷൻ ഖത്തർ നേതൃത്വത്തിൽ മലയാള ഭാഷാ പഠനം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഇ-മെയിൽ keraleeyamdoha@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.