ദോഹ: സിറ്റി എക്സ്ചേഞ്ച് ട്രാൻസ്ഫാസ്റ്റ് ട്രോഫിക്കായുള്ള എട്ടാമത് ഖിയ ചാമ്പ്യൻസ് ലീഗ് അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച ഗ്രൂപ് റൗണ്ട് അവസാനിച്ചപ്പോൾ ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടി. ഗ്രൂപ് എയിൽ നിന്ന് ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തറും ഒലെ എഫ്സിയും യോഗ്യരായി.
ഗ്രൂപ് ബിയിൽ നിന്നും സിറ്റി എക്സ്ചേഞ്ച് എഫ്.സിയും ഫ്രൈഡേ എഫ്.സിയുമാണ് പ്രവേശിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒലെ എഫ്.സിയെ 2-1ന് തോൽപിച്ച്, ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തർ ഗ്രൂപ് വിജയികളായി. ഗ്രൂപ് ബിയിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി ഫ്രൈഡേ എഫ്.സിയെ 2-0ന് പരാജയപ്പെടുത്തി ഗ്രൂപ് ജേതാക്കളായി. ഒലെ എഫ്.സിയും ഫ്രൈഡേ എഫ്.സിയും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
മറ്റു മത്സരങ്ങളിൽ കടപ്പുറം എഫ്.സി കന്യാകുമാരി സൗത്ത് ഇന്ത്യൻ ഈഗിൾസിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തോൽപിച്ചു. അന്നാബി അൽ മജ്ദ് എഫ്.സിയെ 5-0ന് തകർത്ത് എ ടു ഇസഡ് ലയൺസ് എഫ്.സി ഗ്രൂപ് ബിയിൽ മൂന്നാം സ്ഥാനത്തെത്തി. ജൂൺ 24 വെള്ളിയാഴ്ച അൽ അറബി സ്പോർട്സ് ക്ലബ് ഔട്ട്ഡോർ ഫീൽഡിൽ നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തർ ഫ്രൈഡേ എഫ്.സിയെയും, സിറ്റി എക്സ്ചേഞ്ച് എഫ്.സി ഒലെ എഫ്.സിയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.