ആദ്യ ദിനത്തിൽ കെ.എം.സി.സി മലപ്പുറം, ടി.ജെ.എസ്.വി തൃശൂർ ടീമുകൾക്ക് ജയം; പാലക്കാട്-വയനാട് സമനില
ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിന് കളിയാവേശവുമായി ‘ഖിഫ്’ പോരാട്ടങ്ങൾക്ക് ഉജ്ജ്വല തുടക്കം. ദോഹ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ഫുട്ബാൾ പ്രേമികളുടെ ആരവങ്ങൾക്കു നടുവിൽ വ്യാഴാഴ്ച രാത്രിയിൽ കിക്കോഫ് കുറിച്ച ടൂർണമെന്റിൽ ആദ്യ ദിനത്തിൽ കെ.എം.സി.സി മലപ്പുറത്തിനും തൃശൂർ ജില്ല സൗഹൃദവേദിക്കും ജയം.
വെള്ളിയാഴ്ച രാത്രിയിലെ ആദ്യ മത്സരത്തിൽ വയനാട് കൂട്ടം- കെ.എം.സി.സി പാലക്കാട് ടീമുകൾ 1-1ന് 7സമനിലയിൽ പിരിഞ്ഞു.
പാലക്കാടിന് വേണ്ടി കളിയുടെ ആറാം മിനുറ്റിൽ ഗോൾ പിറന്നു. വയനാടിനായി 18ാം മിനുറ്റിൽ ജാബിർ പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി. വ്യാഴാഴ്ച രാത്രിയിൽ കെ.എം.സി.സി മലപ്പുറം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് കെ.എം.സി.സി കണ്ണൂരിനെയാണ് തോൽപിച്ചത്. തൃശൂർ ജില്ല സൗഹൃദവേദി 4-1ന് ഫോക് കോഴിക്കോടിനെയും പരാജയപ്പെടുത്തി.മലപ്പുറത്തിനായി ആഷിഖ് രണ്ടും, ബുജൈർ, അഫ്സൽ, ഫസലു, ഷംലിഖ് എന്നിവർ ഓരോ ഗോളും നേടി.
അനുരാഗ് ആണ് കണ്ണൂരിനുവേണ്ടി ആശ്വാസഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ തൃശൂർ ജില്ല സൗഹൃദവേദിക്കുവേണ്ടി ലിബിൻ ഇരട്ട ഗോളുകളും രനൂഫ്, സാദിഖ് എന്നിവർ ഓരോ ഗോളും നേടി. ടൂർണമെന്റിലെ അടുത്ത മത്സരങ്ങൾ നവംബർ 16നും 17നുമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.