സൗ​ദി രാ​ജാ​വിെൻറ സ​ന്ദേ​ശം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഖ​ത്ത​ർ അ​മീ​ർ ​ശൈ​ഖ്​ ​ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​ കൈ​മാ​റി​യ​പ്പോ​ൾ

ജി.സി.സി ഉച്ചകോടി: അമീറിന്​ സൽമാൻ രാജാവി​െൻറ ക്ഷണം

ദോ​ഹ: ഈ​മാ​സം സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​ ക്ഷ​ണം.സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ​ഴി​യാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വിെൻറ ക്ഷ​ണ​ക്ക​ത്ത്​ അ​മീ​റി​ന്​ എ​ത്തി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച അ​മീ​രി ദീ​വാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഖ​ത്ത​ർ അ​മീ​റി​ന്​ അ​ദ്ദേ​ഹം സ​ന്ദേ​ശം കൈ​മാ​റി. ഈ​മാ​സ​മാ​ണ്​ 42ാമ​ത്​ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി​ക്ക്​ സൗ​ദി വേ​ദി​യാ​വു​ന്ന​ത്. അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഖ​ത്ത​റി​നും ജ​ന​ങ്ങ​ൾ​ക്കും സൗ​ദി രാ​ജാ​വിെൻറ ആ​ശം​സ അ​റി​യി​ച്ചു. ഖ​ത്ത​ർ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​രു​ക​യും ചെ​യ്​​തു. ഖ​ത്ത​റി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​ർ മ​ൻ​സൂ​ർ ബി​ൻ ഖാ​ലി​ദ് ബി​ൻ ഫ​ർ​ഹാ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഓ​ഫി​സ്​ ജ​ന​റ​ൽ മേ​ധാ​വി അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ൽ​ദാ​വൂ​ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - King Salman invite qatar ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.