ജി.സി.സി ഉച്ചകോടി: അമീറിന് സൽമാൻ രാജാവിെൻറ ക്ഷണം
text_fieldsദോഹ: ഈമാസം സൗദിയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലേക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ക്ഷണം.സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വഴിയാണ് സൽമാൻ രാജാവിെൻറ ക്ഷണക്കത്ത് അമീറിന് എത്തിച്ചത്. ഞായറാഴ്ച അമീരി ദീവാനിൽ നടന്ന ചർച്ചയിൽ ഖത്തർ അമീറിന് അദ്ദേഹം സന്ദേശം കൈമാറി. ഈമാസമാണ് 42ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് സൗദി വേദിയാവുന്നത്. അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തറിനും ജനങ്ങൾക്കും സൗദി രാജാവിെൻറ ആശംസ അറിയിച്ചു. ഖത്തർ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു. ഖത്തറിലെ സൗദി അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ, വിദേശകാര്യ മന്ത്രി ഓഫിസ് ജനറൽ മേധാവി അബ്ദുൽറഹ്മാൻ അൽദാവൂദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.