ദോഹ: കെ.എം.സി.സി ഖത്തർ മൂടാടി പഞ്ചായത്ത് കമ്മിറ്റി ‘സമ്മിലൂനി-2024’ സംഗമം സംഘടിപ്പിച്ചു. ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പ്രവർത്തകരും കുടുംബങ്ങളും ഉൾപ്പെടെ 500-ലേറെ പേർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നബീൽ നന്തി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഡോ. അബ്ദു സമദ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കെ.എം.സി.സി ജീവകാരുണ്യ പദ്ധതിയായ ‘സ്നേഹ സ്പർശം’ പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ നിർവഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് റഫീഖ് ഇയ്യത്കുനി പദ്ധതി വിശദീകരിച്ച് സംസാരിച്ചു.
സംസ്ഥാന ഉപദേശകസമിതി അംഗങ്ങളായ നിഅ്മതുല്ല കോട്ടക്കൽ, ഹംസ കുന്നുമ്മൽ, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജൗഹർ പുറക്കാട് എന്നിവർ സംസാരിച്ചു. ദീർഘകാലത്തെ സേവനത്തിന് മൂസ കൂരിക്കണ്ടിക്ക് ഉപഹാരം സമ്മാനിച്ചു. ആമിന ഹനിയ വരച്ച ചിത്രം ഡോ. അബ്ദു സമദിന് കൈമാറി.
ജില്ല പ്രസിഡൻറ് ടി.ടി. കുഞ്ഞമ്മദ്, സെക്രട്ടറി ഷബീർ മേമുണ്ട, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി കെ.വി. ബഷീർ , പഞ്ചായത്ത് പ്രസിഡൻറ് അനസ് പാലോളി, ഭാരവാഹികളായ റസാഖ് കൂരളി, ഷഫീർ കോടിക്കൽ, സിദ്ദീഖ് ആയടത്തിൽ, ഫവാസ്, ആഷിർ മൂടാടി, കെ. ഹാരിസ്, അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു. അയിഷ ദിൽഫ ഖിറാഅത്ത് നടത്തി. ഹാരിസ് തൊടുവയിൽ സ്വാഗതവും ട്രഷറർ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.
സബാഹ് റഹ്മാൻ, അൽതാഫ് വള്ളിക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും, അലിഫ് ഖത്തർ അവതരിപ്പിച്ച മുട്ടിപ്പാട്ടും ഉൾപ്പെടെ കലാവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.