ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവിന്റെ ഭാഗമായി ഗ്രീൻ ടീൻസ് പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഖത്തർ ടീൻസ് ലീഗ്’ 24 സക്സസ് മീറ്റും ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, വേൾഡ് കെ.എം.സി.സി. സെക്രട്ടറി അബ്ദുന്നാസർ നാച്ചി, സംസ്ഥാന സെക്രട്ടറി ഫൈസൽ മാസ്റ്റർ, ഗ്രീൻ ടീൻസ് വൈസ് ചെയർമാൻ പി.കെ. ഹാഷിർ, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന, ഇല്യാസ് മാസ്റ്റർ, ഷാഫി ഹാജി വേങ്ങര, ജലീൽ പന്തീരാങ്കാവ്, മിദ്ലാജ്, സഹ്വ സൽമാൻ എന്നിവർ സംസാരിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന ഭാരവാഹികളായ , അജ്മൽ നബീൽ, സിദ്ദീഖ് വാഴക്കാട്, സമീർ പട്ടാമ്പി, അബൂബക്കർ പുതുക്കുടി, താഹിർ താഹക്കുട്ടി, അലി മൊറയൂർ, വനിത വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ മൈമൂന തങ്ങൾ, ഗ്രീൻ ടീൻസ് ഭാരവാഹികളായ സഗീർ ഇരിയ, ബഷീർ കരിയാട്, അൽത്താഫ് ഷറഫ്, എ.കെ. ഷഹിയ, ഉബൈദുല്ല കുയ്യന, മുഹമ്മദ് ഹാഷിർ എന്നിവർ സംബന്ധിച്ചു. ഗ്രീൻ ടീൻസ് ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും എം.ആർ. റയീസ് നന്ദിയും പറഞ്ഞു.
ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ നീൽ തോമസ് അജോ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), റാഹിൽ മുഹമ്മദ് റാഫി, അമീർ അഫ്സൽ തോട്ടുങ്ങൽ (ബിർള പബ്ലിക് സ്കൂൾ) എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.