‘ഓ​രോ ചു​വ​ടു​വെ​പ്പി​ലും ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ’

‘ല​ഹ​രി​ച്ചു​ഴി​യി​ൽ കു​രു​ങ്ങ​രു​ത് പ്ര​വാ​സ സ്വ​പ്ന​ങ്ങ​ൾ’ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പു​ത്ത​ൻ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നി​ടു​ക​യാ​ണ്. ല​ഹ​രി ക​ട​ത്തും, ല​ഹ​രി​യു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ഒ​രു ത​ല​മു​റ​യെ ത​ന്നെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഓ​രോ ചു​വ​ടു​വെ​പ്പി​ലും നാം ​എ​ത്ര​മാ​ത്രം ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന് ഓ​രോ വാ​യ​ന​ക്കാ​ര​നെ​യും, അ​തോ​ടൊ​പ്പം പൊ​തു സ​മൂ​ഹ​ത്തെ​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

ന​മ്മു​ടെ ക​ലാ​ല​യ​ങ്ങ​ളും, ക​ളി​സ്ഥ​ല​ങ്ങ​ളും, സി​നി​മ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളും ഒ​ക്കെ ത​ന്നെ മ​യ​ക്കു​മ​രു​ന്നി​ന്റെ നീ​രാ​ളി പി​ടി​ത്ത​ത്തി​ൽ അ​മ​ർ​ന്നി​രി​ക്കു​ന്നു.

അ​തി​നെ അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടു കൂ​ടി​യാ​ണോ ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളും ഭ​ര​ണ​കൂ​ട​ങ്ങ​ളും, സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും, ജാ​തി, മ​ത ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും കാ​ണു​ന്ന​ത് എ​ന്നു​ള്ള​ത് ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ഒ​ട്ട​ന​വ​ധി പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ ഈ ​പ​ര​മ്പ​ര​യി​ൽ ഉ​ട​നീ​ളം ഏ​തൊ​ക്കെ പ്ര​ലോ​ഭ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണോ ല​ഹ​രി മാ​ഫി​യ ല​ഹ​രി​ക്ക​ട​ത്തി​നു​വേ​ണ്ടി സ്ത്രീ​ക​ൾ, യു​വ​തി, യു​വാ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, എ​ന്നി​വ​രെ കു​ടു​ക്കി എ​ടു​ക്കു​ന്ന​ത് എ​ന്ന​തി​ന്റെ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.

പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാം എ​ന്ന ചി​ന്ത​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ന്ന​വ​രും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഒ​രു സ​ഹാ​യ​ത്തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി ഒ​ന്നു​മ​റി​യാ​തെ അ​വ​രു​ടെ ആ​ജ്ഞ അ​നു​സ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​വ​രു​ടെ​യും ദ​യ​നീ​യാ​വ​സ്ഥ വ​ള​രെ തീ​ക്ഷ്ണ​ത​യോ​ടെ വ​ര​ച്ചു കാ​ട്ടു​ന്നു. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​വും ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​വും അ​ന്വേ​ഷ​ണ​വും ന​ട​ത്തി ഇ​തു​പോ​ലൊ​രു പ​ര​മ്പ​ര ചെ​യ്ത​താ​യി കാ​ണു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്റെ​യും സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ ന​ന്മ​ക​ളെ​യും കെ​ടു​ത്തു​ന്ന ല​ഹ​രി​ക്ക​ട​ത്തി​ന്റെ കാ​ണാ​പ്പു​റ​ങ്ങ​ൾ തേ​ടി​യു​ള്ള ഈ ​പ​ര​മ്പ​ര പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് അ​ഭി​ന​ന്ദ​നം. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും ക​ണ്ണു​തു​റ​പ്പി​ക്കും എ​ന്ന് പ്ര​ത്യാ​ശി​ക്കാം.

Tags:    
News Summary - drug-Expatriate-gulf madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.