‘ബൈ​ത്​ വ ​ഷാ​രി​അ്’ മ്യൂ​സി​ക് വി​ഡി​യോ​യു​ടെ

ക​വ​ർ

ദോ​ഹ: അ​ധി​നി​വേ​ശ സേ​ന​യു​ടെ ബോം​ബ​ർ വി​മാ​ന​ത്തി​ൽ​നി​ന്നും തൊ​ടു​ത്തു​വി​ട്ട മി​സൈ​ൽ മ​ര​ണ​മാ​യെ​ത്തു​ന്ന​തി​ന്​ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ മ​ക​ന്റെ ഫോ​ണി​ലേ​ക്ക്​ ആ ​പി​താ​വ്​ അ​യ​ച്ച ശ​ബ്ദ​ശ​ക​ല​ങ്ങ​ൾ ഒ​രു ക​വി​ത​യാ​യി പി​റ​ന്നു. ഇ​സ്രാ​യേ​ലി​ന്റെ കി​രാ​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​റ്റ​വ​രും ഉ​ട​യ​വ​രും സ്വ​ത്തും നാ​ടും എ​ല്ലാം ന​ഷ്ട​മാ​യ​വ​രു​ടെ വേ​ദ​ന​ക​ളും നാ​ളെ ഒ​രു​നാ​ൾ വ​ന്നെ​ത്തു​ന്ന വി​ജ​യ​ത്തെ കു​റി​ച്ചു​ള്ള ശു​ഭാ​പ്തി വി​ശ്വാ​സ​വു​മെ​ല്ലാ​മാ​യി​രു​ന്നു ആ ​വ​രി​ക​ളി​ൽ. മ​ക​ൻ ഒ​രു ഗാ​യ​ക​നാ​യി വ​ള​രു​ന്ന​ത്​ സ്വ​പ്നം​ക​ണ്ട പി​താ​വ്, പ​ക്ഷേ ആ ​ശ​ബ്ദ​ശ​ക​ല​ങ്ങ​ൾ അ​യ​ച്ച​തി​നു പി​റ​കെ ഗ​സ്സ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ ര​ക്ത​സാ​ക്ഷി​യാ​യി...

2023 ഡി​സം​ബ​ർ 15ന്​ ​ഖാ​ൻ യൂ​നി​സി​ലെ യു.​എ​ൻ അ​ഭ​യാ​ർ​ഥി​ക്യാ​മ്പി​നു നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​​നി​ടെ കൊ​ല്ല​പ്പെ​ട്ട അ​ൽ​ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​മി​ർ അ​ബു ദ​ഖ​യും ഗാ​യ​ക​നാ​യ സൈ​ൻ അ​ബു ദ​ഖ​യു​മാ​ണ്​ ഈ ​പി​താ​വും മ​ക​നും. അ​ൽ​ജ​സീ​റ​യു​ടെ ഗ​സ്സ ബ്യൂ​റോ ചീ​ഫ്​ വാ​ഇ​ൽ ദ​ഹ്​​ദൂ​ഹി​ന്​​ പ​രി​ക്കേ​ൽ​ക്കു​ക കൂ​ടി ചെ​യ്ത ആ ​ആ​​ക്ര​മ​ണം ന​ട​ന്ന്​ ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റം ദോ​ഹ​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യൊ​രു ഒ​ത്തു​ചേ​ര​ൽ ന​ട​ന്നു. സാ​മി​ർ അ​ബു ദ​ഖ​യു​ടെ ര​ക്ത​സാ​ക്ഷ്യ​ത്തി​ന്റെ ആ​ദ്യ വാ​ർ​ഷി​ക​ത്തി​ൽ ആ ​പി​താ​വ്​ സ്വ​പ്നം​ക​ണ്ട ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ മ​ക​ൻ എ​ന്ന ഗാ​യ​ക​ന്റെ വ​ള​ർ​ച്ച​യി​ലെ നി​ർ​ണാ​യ​ക നി​മി​ഷം. ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​മാ​യി​രു​ന്നു വേ​ദി. വാ​ഈ ദ​ഹ്​​ദൂ​ഹ്​ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഫ​ല​സ്​​തീ​നി ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രും ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത്​ റാ​ഷി​ദ്​ അ​ൽ ഖാ​തി​റും അ​ണി​നി​ര​ന്ന പ്രൗ​ഢ​ഗം​ഭീ​ര വേ​ദി​യി​ൽ സൈ​ൻ അ​ബൂ ദ​ഖ​യു​ടെ ‘ബൈ​ത്​ വ ​ഷാ​രി​അ്’ എ​ന്ന ഗാ​നം പി​റ​ന്നു.

ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൈ​ൻ അ​ബു ദ​ഖ (ന​ടു​വി​ൽ) സം​സാ​രി​ക്കു​ന്നു (ചി​ത്രം ക​ട​പ്പാ​ട്: ദോ​ഹ ന്യൂ​സ്)

മ​ര​ണ​മെ​ത്തു​ന്ന​തി​നും മ​ണി​ക്കൂ​ർ മു​മ്പ് പി​താ​വ്​ ശ​ബ്​​ദ​ങ്ങ​ളാ​യി മ​ക​ന്​ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ ക​വി ജ​മാ​ൽ മാ​ജി​ദ്​ ക​വി​ത്വം തു​ളു​മ്പു​ന്ന വ​രി​ക​ളും റ​സാ​ഖ്​ അ​ൽ ജൗ​ജു ഈ​ണ​വും ന​ൽ​കി. പി​താ​വി​ന്റെ സ്വ​പ്​​നം പോ​ലെ സൈ​ൻ അ​ത്​ മ​നോ​ഹ​ര ശ​ബ്ദ​ത്തി​ൽ ആ​ല​പി​ച്ച​പ്പോ​ൾ ​നീ​തി​യും ജീ​വി​ത​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട ഫ​ല​സ്​​തീ​നി​ലെ ജ​ന​ങ്ങ​ൾ​ക്കും യു​ദ്ധ​​ഭൂ​മി​യി​ൽ​നി​ന്നും ജീ​വ​ൻ കൊ​ടു​ത്തും സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള ആ​ദ​ര​വാ​യി മാ​റി. ക​താ​റ സ്​​റ്റു​ഡി​യോ​സ്​ ആ​ണ്​ ‘ബൈ​ത്​ വ ​ഷാ​രി​അ്’ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ല്​ മി​നി​റ്റു​ള്ള ഗാ​നം യൂ​ട്യൂ​ബി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച്​ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി ക​ഴി​ഞ്ഞു.

‘ഞ​ങ്ങ​ളു​ടെ ക​ണ്ണു​നീ​ർ വ​റ്റി, സ​ങ്ക​ടം മാ​ത്രം ബാ​ക്കി​യാ​കു​ന്നു..

ഓ​രോ വീ​ടും തെ​രു​വും ദുഃ​ഖ​ത്താ​ൽ വേ​ട്ട​യാ​​ട​പ്പെ​ടു​ന്നു...’ എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ളോ​ടെ യു​ദ്ധം എ​ല്ലാം ന​ഷ്​​ട​പ്പെ​ടു​ത്തി​യ ഗ​സ്സ​യു​ടെ വേ​ദ​ന​യാ​ണ്​ ഗാ​ന​ത്തി​ൽ പ​​ങ്കു​വെ​ക്കു​ന്ന​ത്.

‘ഞ​ങ്ങ​ൾ ക​ളി​ച്ചും സ​ന്തോ​ഷി​ച്ചും വ​ള​ർ​ന്ന സ്ഥ​ല​ത്ത്​ ആ ​വീ​ടി​ല്ല..

ഞ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ടെ​ന്റു​ക​ളി​ലാ​ണ്...

നാ​ളെ ഈ ​മ​ണ്ണ്​ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​വു​മെ​ന്ന ഉ​റ​പ്പു​ണ്ട്.

ദൈ​വം ഞ​ങ്ങ​ളു​ടെ മ​ന​സ്സി​നെ സ​ന്തോ​ഷം​കൊ​ണ്ട്​ സ​മ്പ​ന്ന​മാ​ക്കും’ എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ അ​വ​സാ​നി​ക്കു​ന്ന ബൈ​ത്​ വ ​ഷെ​അ​റി​ൽ യു​ദ്ധം ത​ക​ർ​ത്ത ഗ​സ്സ​യു​ടെ ദൃ​ശ്യ​ങ്ങ​ളും സ​ധൈ​ര്യം ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം നി​റ​യു​ന്നു.

ഗ​സ്സ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൊ​ന്നൊ​ടു​ക്കി​യ​ത്​ കൊ​ണ്ട്​ സ​ത്യ​ത്തെ കൊ​ന്നു തീ​ർ​ക്കാ​നാ​വി​ല്ലെ​ന്ന്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത്​ സം​സാ​രി​ച്ച ലു​ൽ​വ ബി​ൻ​ത്​ റാ​ഷി​ദ്​ അ​ൽ ഖാ​തി​ർ പ​റ​ഞ്ഞു. ‘സ​ത്യ​വും നീ​തീ​യും കാ​ല​ത്തെ​യും ക​ട​ന്ന്​ അ​തി​ജീ​വി​ക്കും. അ​ധി​നി​വേ​ശം ഒ​രു​നാ​ൾ അ​വ​സാ​നി​ക്കും. സ​ത്യ​വും ഫ​ല​സ്​​തീ​നും അ​പ്പോ​ഴും നി​ല​നി​ൽ​ക്കും’ -അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Aljazeera journalist Samir Abu Daqqa killed in Gaza son Sain Abu Daqqa made the last lines to song into a music album

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.